ലക്ഷങ്ങൾ വെള്ളത്തിൽ: മുല്ലപ്പെരിയാര്‍ ഡാമിന്‍റെ സുരക്ഷ ജോലിയിലും അലസത പൊലീസിന് വാങ്ങി നല്‍കിയ സ്പീഡ് ബോട്ട് കട്ടപ്പുറത്ത്,

ഇടുക്കി:മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷാ ജോലിക്കായി കേരള പൊലീസിന് അനുവദിച്ച പുതിയ സ്പീഡ് ബോട്ട് രണ്ടു മാസമായി കട്ടപ്പുറത്ത്.

ബോട്ടിന്‍റെ വിലയായ 39.5ലക്ഷം രൂപ ഇതുവരെ പൊലീസ് ബോട്ട് നിർമ്മിച്ച കമ്പിനിക്ക് നല്‍കിയിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ബോട്ടിന്‍റെ അറ്റകുറ്റപ്പണി നടത്താൻ കമ്പിനി വിസമ്മതിച്ചതോടെയാണ് പുതിയ ബോട്ട് കരയ്ക്കായത്.

തേക്കടിയില്‍ നിന്നും മുല്ലപ്പെരിയാറിലെത്താൻ പൊലീസിന് രണ്ടു ബോട്ടുകളാണ് ഉണ്ടായിരുന്നത്. അതിലൊന്ന് തകരാറിലായി. മറ്റൊന്നില്‍ സുരക്ഷാ പ്രശ്നങ്ങള്‍ കാരണം ഒമ്പതു പേർക്ക് മാത്രമാണ് സഞ്ചരിക്കാൻ അനുമതിയുള്ളത്. 

ഇത് കണക്കിലെടുത്ത് പുതിയ സ്പീഡ് ബോട്ട് വാങ്ങാൻ പൊലീസിന് സർക്കാർ അനുമതി നല്‍കുകയായിരുന്നു. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സണ്ണി ബോട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പിനിയില്‍ നിന്നും 39.5 ലക്ഷം രൂപയ്ക്ക് ബോട്ട് വാങ്ങി. 150 കുതിര ശക്തിയുള്ള 15 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടാണ് വാങ്ങിയത്.

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ബോട്ട് തേക്കടിയിലെത്തിച്ചെങ്കിലും ലൈസൻസ് കാത്ത് ആറ് മാസം ബോട്ട് തേക്കടി തടാക തീരത്ത് കിടന്നു. ഇതിനിടെ, 2024 ഒക്ടോബര്‍ നാലിന് ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് ബോട്ട് സർവീസ് ഉദ്ഘാടനം ചെയ്തു. പുതിയ ബോട്ടില്‍ 25 മിനിറ്റു കൊണ്ട് തേക്കടിയില്‍ നിന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെത്താൻ കഴിയുമായിരുന്നു. 20 മണിക്കൂര്‍ യാത്ര നടത്തി കഴിഞ്ഞാല്‍ ബോട്ട് സർവീസ് ചെയ്യണം. ഇതിനായി നവംബറില്‍ കമ്പിനി അധികൃതർക്ക് പൊലീസ് കത്ത് നല്‍കി. അപ്പോഴാണ് ബോട്ടിന്‍റെ തുക നല്കിയിട്ടില്ലെന്ന കാര്യം ഉന്നത ഉദ്യോഗസ്ഥർ പോലും അറിയുന്നത്.

പണം നല്‍കിയതിന് ശേഷം മാത്രമേ ബോട്ടിന്‍റെ പണികള്‍ നടത്തുകയുള്ളുവെന്നും സ്വന്തം നിലയില്‍ സർവീസ് നടത്തിയാൽ ഭാവിയില്‍ തങ്ങള്‍ക്ക് ഉത്തരാവാദിത്വം ഉണ്ടായിരിക്കില്ലെന്നും കാണിച്ച്‌ പൊലീസ് മേധാവിയ്ക്ക് കമ്പിനി അധികൃതര്‍ കത്തയച്ചിട്ടുണ്ട്.

ഇതോടെ ബോട്ട് കരക്കടുപ്പിച്ചു. കത്തു കിട്ടി രണ്ടര മാസമാകുമ്പോഴും പ്രശ്നത്തിന് പരിഹാരമായിട്ടില്ല. 140 പൊലീസുകാരാണ് മുല്ലപ്പെരിയാറില്‍ ഡ്യൂട്ടിക്കുള്ളത്. കാര്യങ്ങള്‍ പൊലീസ് ആസ്ഥാനത്ത് അറിയിച്ചിട്ടുണ്ടെന്നും അവിടെ നിന്നാണ് തുടർ നടപടികള്‍ പൂർത്തിയാക്കേണ്ടതെന്നും ജില്ലാ പോലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !