അഹമ്മദാബാദ്: ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫി ഫൈനൽ പ്രവേശിച്ചപ്പോൾ അതിൽ ഒരു ഹെൽമറ്റും നിർണായകമായിരുന്നു.
ഫിൽഡ് ചെയ്ത സൽമാൻ നിസാർ ധരിച്ച ആ ഹെൽമറ്റ് ഇനി നിത്യസ്മാരകമാകും. ആ ഹെൽമറ്റ് സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ ടീമിനോടു ആവശ്യപ്പെട്ടിട്ടുണ്ട്. ചരിത്ര നേട്ടത്തിന്റെ സ്മാരകമായി ആ ഹെൽമറ്റ് ഇനി കെസിഎ ആസ്ഥാനത്ത് ചില്ലിട്ട് സൂക്ഷിക്കും.കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുമ്പോൾ അതിന്റെ ഗാലറിയിലെ പവലിയനിൽ അതു സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്- കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് വ്യക്തമാക്കി.
സെമിയിൽ ആദിത്യ സാർവതെയെ ബൗണ്ടറി കടത്താൻ ഗുജറാത്തിന്റെ വാലറ്റക്കാരൻ അർസാൻ നാഗ്‌വസ്വല്ല അടിച്ച പന്ത് ഷോർട്ട് ലെഗിൽ നിന്ന ഫീൽഡർ സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ തട്ടി ഉയർന്നു പൊങ്ങി. സ്ലിപ്പിൽ ഫീൽഡ് ചെയ്ത ക്യാപ്റ്റൻ സച്ചിൻ ബേബി ആ പന്ത് ക്യാച്ചെടുക്കുകയായിരുന്നു. ഇതോടെ 2 റൺസിന്റെ നിർണായക ലീഡുമായി കേരളം ഫൈനൽ ഉറപ്പിക്കുകയായിരുന്നു ഷോട്ട് ഹെൽമറ്റിൽ കൊണ്ടതിനെ തുടർന്ന് സൽമാൻ നിസാറിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഛർദ്ദിച്ചതിനെ തുടർന്നു താരത്തെ ആശുപത്രിയിലെത്തിച്ചു.പരിശോധനയിൽ കാര്യമായ പരിക്കേറ്റിട്ടില്ലെന്നും വ്യക്തമായി. നാഗ്പുരിൽ ഈ മാസം 26 മുതലാണ് ഫൈനൽ പോരാട്ടം. വിദർഭയാണ് കേരളത്തിന്റെ കലാശ പോരിലെ എതിരാളികൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.