ട്രസ്റ്റിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കലും: തട്ടിപ്പിലൂടെ നേടിയ പണം അനന്തു കൃഷ്ണന് വിദേശത്തേക്ക് കടത്തി?, പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച് ഇഡി,
0Sub-Editor 📩: dailymalayalyinfo@gmail.comവ്യാഴാഴ്ച, ഫെബ്രുവരി 06, 2025
കൊച്ചി: സംസ്ഥാനമൊട്ടാകെ നടന്ന കോടികളുടെ ഓഫര്‍ തട്ടിപ്പില്‍ പ്രാഥമിക വിവര ശേഖരണം നടത്തി ഇഡി. പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങള്‍ ഇഡി ശേഖരിച്ചു.
തട്ടിപ്പ് പുറത്താതതോടെ വിദേശത്തേക്ക് കടക്കാന്‍ അനന്തു കൃഷ്ണന് ശ്രമിച്ചെന്ന വിവരവും പൊലീസിന് കിട്ടി. ഇടത്തരക്കാരെ ലക്ഷ്യം വെച്ച് പാതിവിലയ്ക്ക് ഇരുചക്രവാഹനം, തയ്യല്‍ മെഷീന്, ലാപ്ടോപ് എന്നിവ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
വിശ്വാസ്യതയുണ്ടെന്നു വരുത്താന്‍ മന്ത്രിമാരും എംഎല്‍എമാരും അടക്കമുള്ള ജനപ്രതിനിധികളെയും ഉപയോഗപ്പെടുത്തി. വിതരണോദ്ഘാടനത്തിനു ജനപ്രതിനിധികള്‍ എത്തിയതോടെ തട്ടിപ്പിന് കൂടുതല്‍ ആധികാരികതയും കൈവന്നു. പദ്ധതിക്കു ജനപ്രീതി ലഭിച്ചതോടെ ജനപ്രതിനിധികളും മുന്നിട്ടിറങ്ങുകയായിരുന്നു. ഓരോ ബ്ലോക്ക് പഞ്ചായത്തിലും സോഷ്യോ ഇക്കണോമിക് ആന്‍ഡ് ഡവലപ്മെന്റല്‍ സൊസൈറ്റി (സീഡ്) രൂപീകരിച്ചു.
ഭാരവാഹികളായി രാഷ്ട്രീയ നേതാക്കളെയും പഞ്ചായത്ത് ജനപ്രതിനിധികളെയുംഉള്പ്പെടുത്തി എക്സിക്യൂട്ടീവ് കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.