ആരോഗ്യസ്ഥിതി വളരെ മോശം: കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി അബ്ദുന്നാസിര്‍ മഅ്ദനി ആശുപത്രിയില്‍,

കൊച്ചി: കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വേണ്ടി പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മദനി എറണാകുളത്ത് മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

വിവിധ രോഗങ്ങള്‍ മൂലം അദ്ദേഹത്തിൻ്റെ ആരോഗ്യം ക്ഷയിക്കുകയും, തുടർച്ചയായി സ്ട്രോക്ക് വരികയും ക്രിയാറ്റിൻ വർദ്ധിക്കുകയും ചെയ്തതിനെ തുടർന്ന് കിഡ്നികള്‍ തകരാറിലായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡയാലിസിസ് നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. 

ഇതിന് വേണ്ടി ഒരു വർഷത്തിന് മുമ്പ് പെരിട്രോണിയല്‍ ഡയാലിസിന് വേണ്ടിയുള്ള സർജറിക്ക് വിധേയമാവുകയും പേരിട്രോണിയല്‍ ഡയാലിസിസ് ആരംഭിക്കുകയും ചെയ്തു.

എന്നാല്‍, ദുർബലമായ ശാരീരിക സാഹചര്യത്തില്‍ മെഷീൻ ഉപയോഗിച്ചുള്ള പേരിട്രോണിയല്‍ ഡയാലിസിസ് സാധ്യമാവാതെ വരികയും തുടർന്ന് മാനുവല്‍ ഡയാലിസിസിലേക്ക് മാറുകയും ചെയ്തിരുന്നു . കഴിഞ്ഞ ഒരു വർഷമായി ദിനംപ്രതി

ഡയാലിസിസ് തുടരുകയായിരുന്നു. ഇതിനിടയില്‍ രക്തസമ്മർദ്ദം നിരന്തരം ഉയരുകയും താഴുകയും ചെയ്യുന്ന അതിസങ്കീർണമായ ശാരീരിക അവസ്ഥയെ അഭിമുഖീകരിക്കുകയും നിരവധി തവണ മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന ഹോസ്പിറ്റല്‍ വാസത്തിന് വിധേയമായി.

വിദഗ്ധ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം പേരിട്രോണിയാല്‍ ഡയാലിസിസും ഹീമോഡയലിസിസും ഇടവിട്ട ദിവസങ്ങളില്‍ ചെയ്തു കൊണ്ട് രക്തസമ്മർദ്ദ വ്യതിയാനം നിയന്ത്രണത്തില്‍ ആക്കാനുള്ള ചികില്‍സ രീതി തുടർന്നെങ്കിലും ദുർബലമായ ശാരീരിക സാഹചര്യത്തില്‍ അതും അധിക കാലം തുടർന്നു പോകാൻ കഴിയുന്നില്ല. 

കിഡ്‌നി മാറ്റിവയ്ക്കലല്ലാതെ മറ്റൊരു പരിഹാരവും ഇല്ല എന്ന മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ ഡോ. മുഹമ്മദ് ഇഖ്ബാലിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശത്തെ തുടർന്നാണ് കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വേണ്ടി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

 തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിൻ്റെ കുറവ് ഉണ്ടാകുമ്പോഴുള്ള സ്ട്രോക്ക് മുലമുള്ള അബോധാവസ്ഥ , ഡയബറ്റിക് ന്യൂറോപ്പതി മൂലമുള്ള രക്തക്കുഴലുകളുടെ ദുർബലവസ്ഥ തുടങ്ങി മറ്റു അനവധി ആരോഗ്യപ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നതിനാല്‍ സർജറി നടത്തുന്നത് ശ്രമകരമാണ്.

യുറീത്രല്‍ സ്ട്രിക്ച്ചറുമായ ബന്ധപ്പെട്ട സർജറിക്കും കൂടി അദ്ദേഹം വിധേയമാകേണ്ടിവരും. സർജറിക്ക് വിധേയനായ ശേഷം അണുബാധ ഉണ്ടാകാതിരിക്കാനും സൂക്ഷ്മമായ ശാരീരിക നിരീക്ഷണത്തിനും വേണ്ടി ഒരു വർഷ കലത്തോളം ദീർഘമായി നീണ്ടുനില്‍ക്കുന്ന ആശുപത്രി സമാനമായ ജീവിത സാഹചര്യത്തിലൂടെയും അദ്ദേഹം കടന്നു പോകേണ്ടി വരുമെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ െസക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു. 

സർജറി എളുപ്പമാകാനും പൂർണ്ണമായ ആരോഗ്യ അവസ്ഥയിലേക്ക് തിരിച്ചെത്താനും നിരന്തരം പ്രാർത്ഥനകള്‍ തുടരണമെന്ന് മുഹമ്മദ് റജീബ് വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !