കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രനെതിരേ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്.
തട്ടിപ്പുമായി ബന്ധപ്പെട്ട് റിട്ട.ജസ്റ്റിസ് സി.എൻ. രാമചന്ദ്രനെതിരേ മൂന്ന് കേസുകളാണ് ഫയല്‍ ചെയ്തിട്ടുള്ളത്.
കെ.എൻ. ആനന്ദകുമാർ ഒന്നാം പ്രതിയും അനന്തു കൃഷ്ണൻ രണ്ടാം പ്രതിയും തട്ടിപ്പിനു മുഖ്യപങ്കു വഹിച്ച നാഷനല്‍ എൻ.ജി.ഒ. കോണ്‍ഫെഡറേഷന്റെ രക്ഷാധികാരി എന്ന നിലയില്‍ രാമചന്ദ്രൻ നായരെ മൂന്നാം പ്രതിയുമാക്കിയാണ് പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തിരിക്കുന്നത്.
ഈ കേസുമായി ബന്ധപ്പെട്ടാണ് നേരത്തെ അഭിഭാഷകർ ഹർജി ഫയല്‍ ചെയ്തിരുന്നത്. അതേസമയം തട്ടിപ്പില്‍ റിട്ട.ഹൈക്കോടതി ജഡ്ജി സി.എൻ.രാമചന്ദ്രൻ നായരെ പ്രതിയാക്കിയതില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഡാലോചനയോ ഇടപെടലുകളോ നടന്നിട്ടുണ്ടോയെന്ന പോലീസ് ആസ്ഥാനം റിപ്പോർട്ട് തേടിയിരുന്നു.
സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിഷനായി പ്രവർത്തിക്കുന്ന റിട്ടയേർഡ് ജഡ്ജിമാർക്കെതിരേ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് പരാതി ലഭിച്ചാല്‍ കൃത്യമായ പ്രാഥമിക പരിശോധന നടത്തി തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ കേസുകള്‍ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ.
ആരോപണ വിധേയരായവരുടെ ഭാഗം കേള്‍ക്കുകയും പരിശോധിക്കുകയും ചെയ്യണം. സിറ്റിംഗ് ജഡ്ജിമാരെ പോലെ റിട്ടയേഡ് ജഡ്ജിമാർക്കും ഇത്തരം പരിഗണന ലഭിക്കാൻ അർഹതയുണ്ട്. എന്നാല്‍ പാതിവില തട്ടിപ്പ് കേസില്‍ സി.എൻ.രാമചന്ദ്രൻ നായർക്കെതിരേ പ്രാഥമിക അന്വേഷണമോ പരിശോധനകളോ നടത്താതെയാണ് കേസെടുത്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.