വീട്ടിനകത്ത് നിന്നും ദുർഗന്ധം: എറണാകുളത്ത് മധ്യവയസ്ക മരിച്ച നിലയില്‍, മൃതദേഹം കണ്ടെത്തിയത് വീട്ടിലെ സോഫയില്‍ ഇരിക്കുന്ന നിലയില്‍,

എറണാകുളം: എറണാകുളം വടക്കൻ പറവൂരില്‍ മധ്യവയസ്കയെ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കൻ പറവൂർ വാണിയകാട് സ്വദേശി നിമ്മി ചാക്കോയെയാണ് (54) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹത്തിന് ഒരാഴ്ചയിലധികം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.

വീട്ടിനുള്ളിലെ സോഫയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്നും പൊലീസ് പറഞ്ഞു. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. ഇന്ന് ഉച്ചയോടെയാണ് മധ്യവയസ്കയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. Wonderful മരണത്തിന് കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !