ബജറ്റിന് മുന്നോടിയായി ജനങ്ങള്‍ക്ക് ആശ്വാസ വാര്‍ത്ത: രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു,

ബജറ്റിന് മുന്നോടിയായി ജനങ്ങള്‍ക്ക് ആശ്വാസ വാര്‍ത്ത: രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു,

കൊച്ചി: 2025-26 ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായി ആശ്വാസ വാർത്ത. രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. 

വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് കൊച്ചിയില്‍ 6 രൂപയാണ് കുറഞ്ഞത്. ഇതോടെ, കൊച്ചിയില്‍ 1812 ഉണ്ടായിരുന്ന 19 കിലോ സിലിണ്ടറിന്റെ വില 1806 രൂപയായി. എന്നാല്‍ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയില്‍ മാറ്റമുണ്ടായിട്ടില്ല.
തുടർച്ചയായ രണ്ടാം മാസമാണ് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ നിരക്ക് കുറയ്ക്കുന്നത്. ഇന്നത്തെ കണക്കനുസരിച്ച്‌, ദില്ലിയില്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിൻ്റെ വില 1,804 രൂപയില്‍ നിന്ന് 1,797 രൂപയായി കുറഞ്ഞു.
ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് വാണിജ്യ പാചക വാതക സിലിണ്ടറിന്‍റെ വില കുറഞ്ഞത്. ദെെനംദിന ആവശ്യങ്ങള്‍ക്കായി സിലിണ്ടർ ഉപയോഗിക്കുന്ന ഹോട്ടലുകള്‍, കടകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വില കുറഞ്ഞത് ആശ്വാസമാകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !