കൊച്ചി: നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഓഫീസില്‍ ഇന്‍കം ടാക്സ് റെയ്ഡ്. ആശിര്‍വാദ് സിനിമാസിലാണ് ഇന്‍കംടാക്സ് പരിശോധന നടത്തിയത്.
പകല്‍ തുടങ്ങിയ പരിശോധന അവസാനിപ്പിച്ച് ഉദ്യോഗസ്ഥര്‍ അർദ്ധരാത്രിയോടെയാണ് മടങ്ങിയത്. നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, സുരേഷ് കുമാര്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് പരിശോധന എന്നതും ശ്രദ്ധേയമാണ്. അതേസമയം ജൂണ്‍ ഒന്ന് മുതല്‍ സിനിമ മേഖല നിശ്ചലമാക്കുന്ന സമരം ആരംഭിക്കാന്‍ ഇരിക്കുകയാണ്. നിര്‍മാതാവ് ജി സുരേഷ് കുമാര്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.അതിന് പിന്നാലെ ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കാന്‍ സുരേഷ് കുമാറിനെ ആരാണ് ചുമതലപ്പെടുത്തിയതെന്നായിരുന്നു നിര്‍മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അംഗവുമായ ആന്റണി പെരുമ്പാവൂര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരുന്നു. എമ്പുരാന്റെ റിലീസ് അടുക്കാനിരിക്കെയാണ് ആശിര്‍വാദ് സിനിമാസില്‍ ഇന്‍കം ടാക്സ് പരിശോധന നടന്നത്. മാര്‍ച്ച് 27നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലാണ് കേന്ദ്ര കഥാപാത്രം. മുരളി ഗോപിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.ആന്റണി പെരുമ്പാവൂരിന്റെ ഓഫീസില്‍ ഇന്‍കം ടാക്സ് പരിശോധന,
0
ബുധനാഴ്ച, ഫെബ്രുവരി 26, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.