ചങ്ങനാശേരി :കോട്ടയം നഗരത്തില്‍ പ്രവർത്തിക്കുന്ന കാൻഅഷ്വർ എന്ന സ്ഥാപനത്തിന്റെ പേരിൽ കാനഡയിലും യൂറോപ്യൻ രാജ്യങ്ങളിലുമടക്കം വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പത്തനംതിട്ട സ്വദേശിയായ യുവതിയ്ക്ക് പിന്നാലെ മുൻ തോപ്പുംപടി സി ഐയും അറസ്റ്റിൽ.
തോപ്പുംപടി സ്റ്റേഷനിലെ മുൻ സി ഐയും ചങ്ങനാശേരി സ്വദേശിയുമായ സഞ്ജയ്നെയാണ് കോട്ടയം വെസ്റ്റ് എസ്എച്ച്ഒ കെ ആർ പ്രശാന്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.വിദേശ ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് കാൻഅഷ്വർ സ്ഥാപനത്തിൻ്റെ ഉടമ പ്രീതി മാത്യുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.കാൻഅഷ്വറിൽ വിദേശ ജോലി ആഗ്രഹിച്ച് ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ചവർ നിരവധിയുണ്ട്. ഇവർക്ക് ജോലി ലഭിക്കാതെ വരികയും പണം തിരികെ ചോദിച്ചപ്പോൾ സഞ്ജയ്നെ ഉപയോഗിച്ച് വിരട്ടുകയുമായിരുന്നു. പണം നഷ്ടപ്പെട്ട നിരവധി പരാതികളാണ് കോട്ടയം വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.കർണാടകയിലെ കുടകിൽ പ്രീതിയും സഞ്ജയും ഒളിവിൽ കഴിയുകയായിരുന്നു. രഹസ്യവിവരം കിട്ടിയ വെസ്റ്റ് പൊലീസ് കുടകിലെത്തി വീട് വളഞ്ഞു. അപകടം മനസിലാക്കിയ സഞ്ജയ് ഇറങ്ങിയോടി. തുടർന്ന് ഇന്നാണ് സഞ്ജയ്നെ അറസ്റ്റ് ചെയ്യുന്നത്. സി ഐ സഞ്ജയ് ചങ്ങനാശ്ശേരിയിലെ വീട്ടിൽ നിന്നും ഒരു മാസം മുൻപ് മുങ്ങിയത് കുംഭമേളയ്ക്ക് പോകാനെന്ന് പറഞ്ഞാണ്.ഇരുവരും തമ്മിലുള്ള വഴിവിട്ട ബന്ധം തുടങ്ങുന്നത് സഞ്ജയ് മല്ലപ്പള്ളി സി ഐ ആയിരിക്കേയാണ്. തോപ്പുംപടി സി ഐ ആയി ജോലി ചെയ്യവേ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിന് നിലവിൽ സസ്പെൻഷനിലാണ്.കോട്ടയത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് കേസിൽ യുവതിയും മുൻ തോപ്പുംപടി സി ഐയും അറസ്റ്റിൽ
0
വ്യാഴാഴ്ച, ഫെബ്രുവരി 27, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.