പാലാ: ഒടുവിൽ നിവാര്യമായത് സംഭവിച്ചു.എൽ.ഡി.എഫ് മുന്നണിയേയും ,കേരളാ കോൺഗ്രസ് പാർട്ടിയേയും മാസങ്ങളോളം വെട്ടിലാക്കിയ പാലാ നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തനെ എൽ.ഡി.എഫ് തന്നെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി.
പ്രതിപക്ഷത്തെ സ്വതന്ത്ര അംഗം ജിമ്മി ജോസഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ ഭരണകക്ഷിയായ എൽ.ഡി.എഫ് വോട്ടു ചെയ്യുകയായിരുന്നു.14 വോട്ട് ഭരണകക്ഷി അവിശ്വാസത്തിന് അനുകൂലമായി ചെയ്തു.പ്രതിപക്ഷം വോട്ട് ചെയ്തില്ല.ഇനിയുള്ള ഊഴം കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിലെ തന്നെ തോമസ് പീറ്ററിനാണ്.എൽ.ഡി.എഫിലെ ധാരണ അനുസരിച്ച് ആദ്യ രണ്ട് വർഷം കേരളാ കോൺഗ്രസ് മാണി വിഭാഗത്തിനും അടുന്ന മൂന്നാം വർഷം സി.പിഎമ്മിനും അവസാന രണ്ടു വർഷത്തിലൊന്ന് കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലെ തന്നെ ഷാജു തുരുത്തനും ഏറ്റവും അവസാനവട്ടം തോമസ് പീറ്ററിനും എന്നുള്ളതാണ് ധാരണ.അങ്ങിനെയൊരു ധാരണ ഇല്ലെന്നും അവസാന രണ്ടു വർഷവും തനിക്കുള്ളതാണെന്നുമാണ് ഷാജു തുരുത്തൻ്റെ അവകാശ വാദം.
അതെ സമയം ഇന്ന് രാവിലെയും കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് ടോം മരിയൻ മെഡിക്കൽ സെൻറർ ആശുപത്രിയിലെത്തി ഷാജു തുരുത്തനുമായി രഞ്ജിപ്പിൻ്റെ മാർഗങ്ങൾ തേടിയിരുന്നു.അവിശ്വാസ പ്രമേയത്തെ എൽ.ഡി.എഫ് തോൽപ്പിക്കും അടുത്ത മണിക്കൂറിൽ ചെയർമാൻ സ്ഥാനം രാജിവെക്കണമെന്നതായിരുന്നു ഒത്ത് തീർപ്പ് നിർദ്ദേശം. എന്നാൽ ഷാജു വി തുരുത്തന് ഇത് സ്വീകാര്യമായിരുന്നില്ല. ഇതെ തുടർന്ന് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ഭരണകക്ഷിയായ എൽ.ഡി.എഫ് പിന്തുണയ്ക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.