കവന്‍ട്രി: ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധത്തില്‍ മനസ് മടുത്ത മലയാളി നഴ്സ് കഴിഞ്ഞ വര്‍ഷം കുഞ്ഞുങ്ങള്‍ക്ക് വിഷം നല്കിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച കേസില്‍ യുവതിയായ നഴ്സിന് 16 വര്‍ഷത്തെ ജയില്‍ ശിക്ഷ.
തന്റെ പേര് വെളിപ്പെടുത്തുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണം എന്ന യുവതിയുടെ അഭ്യര്‍ത്ഥന കോടതി സ്വീകരിച്ചതിനാല്‍ മലയാളി സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിയായ യുവതി കുറ്റക്കാരി ആണെന്ന് കോടതി വിധിക്കുമ്പോഴും പേര് പുറത്തുവിടാനാകാത്ത സാഹചര്യമാണ്.കോട്ടയം ഏറ്റുമാനൂരിന് അടുത്തുള്ള ഗ്രാമ നിവാസിയായ യുവതിയുടെ രണ്ടു മക്കളും ഇപ്പോള്‍ സര്‍ക്കാര്‍ സംരക്ഷണയിലാണ്.
ഭര്‍ത്താവുമായുള്ള പിണക്കമാണ് വൈരാഗ്യ ബുദ്ധിയോടെ കടുംകൈക്ക് യുവതിയെ പ്രേരിപ്പിച്ചതെങ്കിലും സംഭവ സമയം നാട്ടില്‍ ആയിരുന്ന ഭര്‍ത്താവ് മടങ്ങി എത്തിയ ശേഷം യുവതിയെ സന്ദര്‍ശിച്ചു ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നതായി ഹേവാര്‍ഡ് ഹീത്തിലെ മലയാളികള്‍ക്കിടയില്‍ സംസാരം നടന്നിരുന്നു.എന്നാല്‍ അത്തരം നീക്കങ്ങള്‍ ഒന്നും കേസില്‍ നിന്നും ശിക്ഷ ഒഴിവാക്കാന്‍ സഹായകമായില്ല എന്നതു തന്നെയാണ് ഇപ്പോള്‍ കടുത്ത ശിക്ഷ നല്കിയ കോടതി വിധിയിലൂടെ തെളിയുന്നത്.ഹേവാര്‍ഡ് ഹീത്തിലും പരിസര പ്രദേശത്തും സുപരിചതരായിരുന്ന ഈ കുടുംബം ഏറെ മലയാളി സുഹൃത്തുക്കളെയും സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ യുവതിക്ക് ജീവപരന്ത്യം തുല്യമായ ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ടെന്നു പ്രാദേശിക മാധ്യമങ്ങൾ വ്യക്തമാക്കിയിരുന്നു.പക്ഷെ അന്തിമ കോടതി വിധി വരുമ്പോള്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ച ശിക്ഷയേക്കാള്‍ കനത്തതാണ് ഇപ്പോള്‍ യുവതിയെ തേടി എത്തിയിരിക്കുന്നത്. സാധാരണ നിലയില്‍ ഇത്തരം കോടതി വിധികളെ മേല്‍ക്കോടതിയില്‍ അപ്പീലിലൂടെ ചോദ്യം ചെയ്യണമെങ്കില്‍ കനത്ത തുക കോടതിയില്‍ കെട്ടി വയ്ക്കേണ്ടതിനാല്‍ സ്വാഭാവികമായും ഈ കേസിലെ പ്രതിയായ യുവതി നീണ്ട 16 വര്‍ഷവും ജയിലില്‍ തന്നെ കഴിയാനാണ് സാധ്യത.
സാധാരണ നഴ്സെന്ന നിലയില്‍ ഇത്തരം കേസുകളില്‍ കോടതികള്‍ ശിക്ഷകളില്‍ കനിവ് കാട്ടാറുണ്ടെങ്കിലും ഈ കേസില്‍ പ്രതിയായ യുവതി അധിക കാലം ആയിട്ടില്ല യുകെയില്‍ എത്തിയിട്ട് എന്നതും കോടതിയുടെ കനിവിനു ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ വിഘാതമായിട്ടുണ്ടാകും എന്ന വിലയിരുത്തലാണ് എത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.