ന്യൂഡല്‍ഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ 17 വര്‍ഷത്തിന് ശേഷം ലാഭത്തില്‍. 262 കോടി രൂപയാണ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കമ്പനിയുടെ ലാഭം. നവീകരണം, നെറ്റ്വര്‍ക്ക് വിപുലീകരണം തുടങ്ങിയവയ്ക്ക് പിന്നാലെ വരുമാനം ഉയര്‍ന്നതും ചെലവ് കുറയ്ക്കല്‍ നടപടികളുമാണ് ലാഭം നേടാന്‍ കാരണമായത്. ഏറെ പ്രതിസന്ധികള്‍ക്കൊടുവിലാണ് ബിഎസ്എന്‍എല്ലിന്റെ നേട്ടം.
2007-ന് ശേഷം ഇതാദ്യമായാണ് ഇത്തരത്തിലൊരു നേട്ടം ബിഎസ്എന്‍എല്‍ രേഖപ്പെടുത്തുന്നത്. ബിഎസ്എന്‍എല്ലിനെ സംബന്ധിച്ച് നിര്‍ണായകമായ വഴിത്തിരിവാണിതെന്ന് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.
2024 ജൂണില്‍ കമ്പനിയുടെ ഉപയോക്താക്കളുടെ എണ്ണം 8.4 കോടിയായിരുന്നത് 2024 ഡിസംബറില്‍ 9 കോടിയായി വര്‍ധിച്ചു. മാര്‍ച്ച് 31ന് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ വരുമാന വളര്‍ച്ച 20 ശതമാനം കവിയുമെന്നാണ് പ്രതീക്ഷ.ബിഎസ്എന്‍എല്ലിന്റെ മൊബിലിറ്റി സേവന വരുമാനം 15 ശതമാനം വര്‍ദ്ധിച്ചു. ഫൈബര്‍ ടു ദി ഹോം വരുമാനവും 18 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.