അങ്ങാടിപ്പുറം: തളി ക്ഷേത്രത്തിൽ ഫെബ്രുവരി 15 മുതൽ 25 വരെ നടക്കുന്ന അതിരുദ്ര യജ്ഞത്തിന്റെ ഭാഗമായി യാഗഭൂമിയായ പാഞ്ഞാളിലെ യജ്ഞേശ്വരനായ ലക്ഷ്മീ നാരായണമൂർത്തി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച വിളംബര ജ്യോതി രഥയാത്ര ഇന്നും നാളെയും (09.02.2025, 10.02.2025) നിലമ്പൂർ താലൂക്കിൽ പര്യടനം നടത്തും.
ആദ്യ സ്വീകരണം ഇന്ന് രാവിലെ 7.30ന് കൂമംകുളം നല്ലൂർ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. തുടർന്ന് പത്തപ്പിരിയം ഭക്തപ്രിയം ക്ഷേത്രം, എടവണ്ണ കൊളപ്പാട് ക്ഷേത്രം, നിലമ്പൂർ മാരിയമ്മൻകോവിൽ, അകമ്പാടം ഇടിവണ്ണ ക്ഷേത്രം, തറമുറ്റം ക്ഷേത്രം, മണ്ണാത്തി ക്ഷേത്രം, നെടുമ്പഴായി ക്ഷേത്രം, എടക്കര ദുർഗാ ക്ഷേത്രം, വഴിക്കടവ് ക്ഷേത്രം, പനമ്പറ്റ ഭജനമഠം, എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം പൂക്കോട്ടുംപാടം ക്ഷേത്രത്തിൽ സമാപിക്കും.
നാളെ (10.02.2025) രാവിലെ 7.30 ന് അമ്പലക്കുന്ന് ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന രഥയാത്ര അത്താണി ക്ഷേത്രം, ബാണാപുരം ക്ഷേത്രം, വണ്ടൂർ മേലേമഠം ശിവക്ഷേത്രം, കണ്ടമംഗലം വാളോറിങ്ങൽ ക്ഷേത്രം, തൃക്കൈപ്പറ്റ കൈലാസം ത്രിപുരാന്തക ക്ഷേത്രം, തിരുവാലി ക്ഷേത്രം, വെള്ളയൂർ ക്ഷേത്രം, നീലാങ്കുറുശ്ശി ക്ഷേത്രം, പുത്തനഴി ക്ഷേത്രം, തുവ്വൂർ ക്ഷേത്രം, കാരായ ക്ഷേത്രം, തമ്പാനങ്ങാടി ക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണ ശേഷം പെരിന്തൽമണ്ണ താലൂക്കിലേക്ക് പ്രവേശിക്കും. ജ്യോതി പ്രയാണം ജില്ലയിലെ നൂറ്റമ്പതോളം ക്ഷേത്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം പതിമൂന്നാം തീയതി അങ്ങാടിപ്പുറത്തെ യജ്ഞ സ്ഥലത്ത് സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.