സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി. ജയരാജനെ വീണ്ടും തിരഞ്ഞെടുത്തു; ജില്ലാ കമ്മിറ്റിയില്‍ 11 പേര്‍ പുതുമുഖങ്ങൾ

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി. ജയരാജനെ വീണ്ടും തിരഞ്ഞെടുത്തു. മൂന്നാം തവണയാണ് ജയരാജന്‍ സെക്രട്ടറിയാകുന്നത്. 50അംഗ ജില്ലാ കമ്മിറ്റിയില്‍ 11 പേര്‍ പുതുമുഖങ്ങളാണ്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, എം.വി. നികേഷ് കുമാര്‍ എന്നിവര്‍ ജില്ലാ കമ്മിറ്റിയിലെത്തി.

നികേഷ് കുമാര്‍ നേരത്തേ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു. 2019ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി പി. ജയരാജന്‍ ഒഴിഞ്ഞപ്പോഴാണ് എം.വി. ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കെത്തിയത്. 2021ലെ ജില്ലാ സമ്മേളനത്തില്‍ വീണ്ടും സെക്രട്ടറിയായി.

ജില്ലാകമ്മിറ്റി അംഗങ്ങള്‍: എം.വി. ജയരാജന്‍, എം. പ്രകാശന്‍, എം. സുരേന്ദ്രന്‍, കാരായി രാജന്‍, ടി.കെ. ഗോവിന്ദന്‍, പി.വി. ഗോപിനാഥ്, പി. ഹരീന്ദ്രന്‍, പി. പുരുഷോത്തമന്‍, എന്‍. സുകന്യ, സി. സത്യപാലന്‍, കെ.വി. സുമേഷ്, ടി.ഐ. മധുസൂദനന്‍, പി. സന്തോഷ്, എം. കരുണാകരന്‍, പി.കെ. ശ്യാമള, കെ. സന്തോഷ്, എം. വിജിന്‍, എം. ഷാജര്‍, പി.കെ. ശബരീഷ്‌കുമാര്‍, കെ. മനോഹരന്‍, എം.സി. പവിത്രന്‍, കെ. ധനഞ്ജയന്‍, വി.കെ. സനോജ്, എം.വി. സരള, എന്‍വി. ചന്ദ്രബാബു, ബിനോയ്കുര്യന്‍, സി.വി. ശശീന്ദ്രന്‍, കെ. പത്മനാഭന്‍, എം. രാജന്‍, കെ.ഇ. കുഞ്ഞബ്ദുല്ല,

കെ. ശശിധരന്‍, കെ.സി. ഹരികൃഷ്ണന്‍, എം.കെ. മുരളി, കെ. ബാബുരാജ്, പി. ശശിധരന്‍, ടി. ഷബ്ന, പി. സുധാകരന്‍, കെ.വി. സക്കീര്‍ ഹുസൈന്‍, സാജന്‍ കെ. ജോസഫ് പുതുമുഖങ്ങള്‍: വി. കുഞ്ഞികൃഷ്ണന്‍, എം.വി. നികേഷ്‌കുമാര്‍, കെ. അനുശ്രീ, പി. ഗോവിന്ദന്‍, കെ.പി.വി. പ്രീത, എന്‍. അനില്‍കുമാര്‍, സി.എം. കൃഷ്ണന്‍, മുഹമ്മദ് അഫ്സല്‍, സരിന്‍ ശശി, കെ. ജനാര്‍ദ്ദനന്‍, സി.കെ. രമേശന്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !