ന്യൂഡൽഹി: കേന്ദ്ര വിഹിതത്തിന്റെ കാര്യത്തിൽ നിലപാട് തിരുത്തി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കേരളത്തിന് കൂടുതൽ കേന്ദ്ര വിഹിതം ലഭിക്കണമെങ്കിൽ സംസ്ഥാന സർക്കാർ ധനകാര്യ കമ്മിഷനെ സമീപിക്കണമെന്നാണ് താൻ പറഞ്ഞതെന്ന് ജോർജ് കുര്യൻ പറഞ്ഞു.
‘‘ഇപ്പോൾ കേരളത്തിന് ലഭിക്കുന്ന വിഹിതം 1.9 % ആണ്. ഇത് വർധിപ്പിക്കണമെന്നാണ് കേരള സർക്കാരിന്റെ ആവശ്യം. ഇത് നടപ്പാകണമെങ്കിൽ അവർ സമീപിക്കേണ്ടത് ധനകാര്യ കമ്മിഷനെയാണ്. അവർക്ക് അവരുടേതായ ചില നിബന്ധനകൾ ഉണ്ട്. അതിനെ അടിസ്ഥാനമാക്കിയാണ് കൂടുതൽ വിഹിതത്തിന്റെ കാര്യത്തിൽ റിപ്പോർട്ട് തയാറാക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാകും കേന്ദ്രസർക്കാർ തുടർനടപടി സ്വീകരിക്കുന്നത്.കേരള സർക്കാർ കേന്ദ്രത്തോട് കൂടുതൽ കടം ആവശ്യപ്പെടുന്നുണ്ട്. അത് വികസനത്തിന് വേണ്ടിയല്ല, മറിച്ച് സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാൻ വേണ്ടിയാണ്. ഈ സാഹചര്യത്തിലാണ് ഞാൻ പറഞ്ഞത് കേരളം സാമ്പത്തിക വിനിയോഗത്തിൽ വളരെ മോശം അവസ്ഥയിലാണെന്ന്.’’ ജോർജ് കുര്യൻ പറഞ്ഞു.
നേരത്തെ, കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയെപ്പറ്റി ചോദിച്ചപ്പോൾ, കേരളം പിന്നാക്കം ആണെന്ന് പ്രഖ്യാപിക്കൂ, അപ്പോൾ കൂടുതൽ സഹായങ്ങൾ നൽകാം എന്ന ജോർജ് കുര്യന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇതേച്ചൊല്ലി ഇന്ന് കേരളത്തിൽ നിന്നുള്ള ഇടത് എംപിമാർ പാർലമെന്റിന് പുറത്ത് പ്രതിഷേധം ഉയർത്തുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.