യു.എസിന്റെ താരിഫ് യുദ്ധ ഭീതിയില്‍ തിരിച്ചടി നേരിട്ട് ഓഹരി വിപണി;

ന്യൂഡൽഹി: യു.എസിന്റെ താരിഫ് യുദ്ധ ഭീതിയില്‍ തിരിച്ചടി നേരിട്ട് ഓഹരി വിപണി. രാവിലത്തെ വ്യാപാരത്തിനിടെ സെന്‍സെക്‌സ് 616 പോയന്റ് നഷ്ടത്തില്‍ 77,243ലെത്തി. നിഫ്റ്റിയാകട്ടെ 191 പോയന്റ് താഴ്ന്ന് 23,368ലുമാണ്.

വിവിധ രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതി തീരുവ ഈയാഴ്ച ഏര്‍പ്പെടുത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പാണ് ഓഹരി സൂചികകളെ ബാധിച്ചത്.

സെന്‍സെക്‌സ് ഓഹരികളില്‍ ടാറ്റ സ്റ്റീല്‍, പവര്‍ഗ്രിഡ്, എന്‍ടിപിസി, ബജാജ് ഫിനാന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് പ്രധാനമായും നഷ്ടത്തില്‍. അതേസമയം, മഹീന്ദ്രആന്‍ഡ് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, അദാനി പോട്‌സ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി എഫ്എംസിജി, പൊതുമേഖല ബാങ്ക് ഒഴികെയുള്ളവ നഷ്ടത്തിലാണ്. മെറ്റല്‍, ഫാര്‍മ, റിയാല്‍റ്റി, ഹെല്‍ത്ത്‌കെയര്‍ സൂചികകള്‍ 1-2 ശതമാനം ഇടിവ് നേരിട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !