കോഴിക്കോട്: റോഡ് തടസ്സപ്പെടുത്തി സമരം നടത്തിയ സിപിഎം നേതാക്കൾക്കെതിരെ കേസ്. മുതിർന്ന നേതാക്കളെ ഒഴിവാക്കിയാണ് പൊലീസ് കേസെടുത്തത്. കേന്ദ്ര അവഗണനയ്ക്കെതിരെ മാനാഞ്ചിറ ആദായനികുതി ഓഫിസിന് മുന്നിലെ റോഡ് തടസ്സപ്പെടുത്തി നടത്തിയ ഉപരോധത്തിൽ സംഘാടകർക്കെതിരെയാണ് കേസ്.
ഗതാഗതം തടസ്സപ്പെടുത്തി റോഡിലാണു കസേരയിട്ടത്. അന്യായമായി സംഘം ചേർന്നതിനും ഗതാഗത തടസ്സം ഉണ്ടാക്കിയതിനും സിപിഎം നേതാക്കളായ പി.നിഖിൽ, കെ.കെ.ദിനേശ്, മുഹമ്മദ്, കെ.ടി.കുഞ്ഞിക്കണ്ണൻ, കെ.ടി.ഇസ്മയിൽ എന്നിവരുടെ പേരിലാണു കേസ്.
സമരത്തിന് നേതൃത്വം കൊടുത്ത എ.വിജയരാഘവൻ, ജില്ലാ സെക്രട്ടറി എം.മെഹബൂബ് തുടങ്ങിയവരെ പ്രതി ചേർത്തിട്ടില്ല.കാടിറങ്ങി വരുന്ന ആനയുടെ ഉടമസ്ഥൻ പിണറായി വിജയൻ അല്ലെന്നും മനുഷ്യനും വന്യജീവികളുമായുള്ള സംഘർഷം ലോകമെങ്ങുമുള്ള പ്രതിഭാസമാണെന്നും സമരം ഉദ്ഘാടനം ചെയ്ത എ.വിജയരാഘവൻ പറഞ്ഞു.
വനനിയമങ്ങൾ മാറ്റിയെഴുതാനാണെങ്കിൽ അത് ചെയ്യേണ്ടത് നരേന്ദ്ര മോദിയാണ്, പിണറായി വിജയനല്ല. ആശാ വർക്കർമാർ പാവങ്ങളാണെന്നും അവർക്ക് ഇത്രയെങ്കിലും ഓണറേറിയം ലഭിക്കുന്നത് കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ആശാ വർക്കർമാരെ മുന്നിൽ നിർത്തി നടത്തുന്നത് സ്പോൺസേർഡ് സമരമാണ്. കോൺഗ്രസിൽ എഴുത്തും വായനയുമുള്ള ഒരേയൊൾ ശശി തരൂർ ആണെന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.