ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിനെതിരെ കേസ്. ഹരിയാന സര്‍ക്കാര്‍ യമുനാ ജലത്തില്‍ വിഷംകലക്കുന്നുവെന്ന വ്യാജ പ്രസ്താവനയില്‍ ഹരിയാനയിലെ കുരുക്ഷേത്ര പൊലീസാണ് കേസെടുത്തത്.
സര്‍ക്കാരിനെയും സംസ്ഥാനത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ അരവിന്ദ് കെജ്‌രിവാള്‍ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പ്രസ്താവനയില്‍ നേരത്തെ കെജ്‌രിവാള്‍ നേരിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെത്തി വിശദീകരണം നല്‍കിയിരുന്നു. ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഇതിന് വ്യക്തമായ കണക്കുകള്‍ ഉണ്ടെന്നുമാണ് കെജ്‌രിവാള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. ഇതോടെയാണ് ഹരിയാന കേസെടുത്തിരിക്കുന്നത്. കലാപത്തിന് പ്രേരിപ്പിക്കൽ, വിദ്വേഷം വളർത്തൽ, ദ്രോഹിക്കുക എന്ന ഉദ്ദേശത്തോടെ ഒരാളുടെ പേരിൽ തെറ്റായി കുറ്റം ചുമത്തുക, പൗരന്മാരുടെ മതവികാരം വ്രണപ്പെടുത്തുന്ന ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികളിൽ ഏർപ്പെടുക തുടങ്ങിയവ കെജ്രിവാളിനെതിരെയുള്ള ആരോപണങ്ങളിൽപ്പെടുന്നു.ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേ സമയം ഈ ആരോപണം തെറ്റാണെന്നു ചൂണ്ടിക്കാട്ടി ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി യമുനയിലെ വെള്ളം കുടിക്കുന്നതിൻ്റെ വീഡിയോ പുറത്തുവിട്ടു.
ഹരിയാനയിലെ ബിജെപി സർക്കാർ കുടിക്കുന്ന വെള്ളത്തിൽ വിഷം കലർത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചു. ഇത്തരം വിചിത്രമായ പ്രസ്താവവനകൾ നടത്തി എഎപി നേതാവ് തൻ്റെ പാർട്ടിയുടെ ഭരണ പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും നരേന്ദ്രമോദി ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.