കട്ടക്ക്: ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. ബാരാമതി സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ ജയിച്ചാല്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനും മൂന്നുമത്സരങ്ങളുള്ള പരമ്പര സ്വന്തമാക്കാം. ആദ്യമത്സരത്തില്‍ ഇന്ത്യ നാലുവിക്കറ്റിന് ജയിച്ചിരുന്നു.
കഴിഞ്ഞ കളിയില്‍നിന്ന് രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യന്‍ ടീം രണ്ടാം ഏകദിനത്തിന് ഇറങ്ങുന്നത്. വിരാട് കോലി ടീമില്‍ തിരിച്ചെത്തി. യശ്വസി ജയ് സ്വാളിനാണ് സ്ഥാനം നഷ്ടമായത്. കോലിയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള ക്യാപ്റ്റന്റെ പ്രഖ്യാപനത്തെ വലിയ ആരവത്തോടെയാണ് കാണികള്‍ എതിരേറ്റത്.
ഇംഗ്ലണ്ടും മൂന്നുമാറ്റങ്ങളോടെയാണ് ഇറങ്ങിയത്. വുഡും, ആറ്റ്കിന്‍സണും, ഒവര്‍ട്ടണും അവസാന ഇലവനില്‍ ഇടംപിടിച്ചപ്പോള്‍ ജോഫ്ര ആര്‍ച്ചറും, കാര്‍സും, ബെഥലും പുറത്തായി.
ടീം ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി.
ഇംഗ്ലണ്ട്: ഫില്‍ സാള്‍ട്ട്, ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ലര്, ലിയാം ലിവിങ്സ്റ്റണ്, ജെയ്മി ഓവര്ടണ്, ഗുസ് ആറ്റ്കിന്സണ്, ആദില്‍ റാഷിദ്, മാര്‍ക് വുഡ്, സാകിബ് മഹ്മൂദ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.