എടപ്പാൾ: ഗവൺമെൻറ് ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്ന ആവശ്യവുമായി യുഡിഎഫ് എടപ്പാൾ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ല മെഡിക്കൽ ഓഫീസർക്ക് നിവേദനം നൽകപ്പെട്ടു. യുഡിഎഫിന്റെ രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായി സമർപ്പിച്ച ഈ നിവേദനത്തിൽ താഴെപ്പറയുന്ന ആവശ്യങ്ങൾ ഉന്നയിച്ചു:
- സായാഹ്ന ഔട്ട്പേഷ്യന്റ് വിഭാഗം (Evening OP) പുനഃസ്ഥാപിക്കുക.
- ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുക. കുത്തിവെപ്പു മരുന്നുകൾ ഉറപ്പുവരുത്തുക.
- ആവശ്യത്തിന് ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും നിയമിക്കുക.
- ഇൻപേഷ്യന്റ് (IP) സൗകര്യം ഏർപ്പെടുത്തുക
നിവേദന സമർപ്പണ ചടങ്ങിൽ ജില്ലാ വികസന സമിതി അംഗം ഇബ്രാഹിം മുതുർ, യുഡിഎഫ് എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ എസ്. സുധീർ, കൺവീനർ ഹാരിസ് തൊഴുത്തിങ്ങൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി. രവീന്ദൻ, റഫീഖ് പിലാക്കൽ, മജീദ് കെ.വി എന്നിവർ പങ്കെടുത്തു.
ആശുപത്രി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ശക്തമായ ഇടപെടലുകൾ തുടരുമെന്ന് നേതാക്കൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.