അതിരുദ്രയജ്ഞത്തിൻ്റെ രണ്ടാം ദിനത്തിൽ ശിവപഞ്ചാക്ഷര മഹിമയിലലിഞ്ഞ് യജ്ഞവേദി

അങ്ങാടിപ്പുറം: അതിരുദ്രയജ്ഞത്തിൻ്റെ രണ്ടാം ദിനത്തിൽ നിരവധി ഭക്തരാണ് യജ്ഞ സന്നിധിയിലെത്തിയത്. രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.

എട്ടര വരെ രുദ്രജപവും എട്ടര മുതൽ 11.30 വരെ കലശാഭിഷേകവും നടന്നു. ഉച്ചയ്ക്ക് 12.30 മുതൽ 1.30 വരെ അങ്ങാടിപ്പുറം ബ്രാഹ്മണസഭ, വനിത വിഭാഗം ദേവീമാഹാത്മ്യം പാരായണം നടത്തി. ഉച്ചയ്ക്ക് 1.30 മുതൽ 2.30 വരെ തിരുനാരായണപുരം ഉഷയും സംഘവും നാരായണീയപാരായണം നടത്തി. 

4.30 ന് ശ്രേഷഠഭാരതം ഫെയിം രാഹുൽ ഈശ്വർ ശിവ പഞ്ചാക്ഷര മാഹ്ത്മ്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി.രാത്രി 7.30ന് എടപ്പാൾ മസ്‌തി ഗ്രൂപ്പ് കണ്ടനകം തിരുവാതിരക്കളി അവതരിപ്പിച്ചു.


രാത്രി 7.45ന് മണ്ണാർമല സജിത ബാലൻ തുയിലുണർത്തുപാട്ട് അവതരിപ്പിച്ചു. രാത്രി 8 മണിക്ക് അങ്ങാടിപ്പുറംശ്രീരാഗം അക്കാദമി സംഗീതനൃത്തസന്ധ്യ അരങ്ങേറി. ക്ഷേത്രത്തിൽ ശിവസഹസ്രനാമ ലക്ഷാർച്ചന, ദീപാരാധന, ഭഗവത്സേവ (തളി നാരായണാലയം) സന്ധ്യാവേല, അത്താഴപ്പൂജ എന്നിവക്ക് ശേഷം നടയടച്ചു.
ഇന്ന് വൈകുന്നേരം 4.30 ന് സാഹിത്യകാരനും ആധ്യാത്മിക പ്രഭാഷകനുമായ പി.ആർ നാഥൻ ആത്മീയത നിത്യ ജീവിതത്തിൽ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !