അങ്ങാടിപ്പുറം: അതിരുദ്രയജ്ഞത്തിൻ്റെ രണ്ടാം ദിനത്തിൽ നിരവധി ഭക്തരാണ് യജ്ഞ സന്നിധിയിലെത്തിയത്. രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
എട്ടര വരെ രുദ്രജപവും എട്ടര മുതൽ 11.30 വരെ കലശാഭിഷേകവും നടന്നു. ഉച്ചയ്ക്ക് 12.30 മുതൽ 1.30 വരെ അങ്ങാടിപ്പുറം ബ്രാഹ്മണസഭ, വനിത വിഭാഗം ദേവീമാഹാത്മ്യം പാരായണം നടത്തി. ഉച്ചയ്ക്ക് 1.30 മുതൽ 2.30 വരെ തിരുനാരായണപുരം ഉഷയും സംഘവും നാരായണീയപാരായണം നടത്തി.4.30 ന് ശ്രേഷഠഭാരതം ഫെയിം രാഹുൽ ഈശ്വർ ശിവ പഞ്ചാക്ഷര മാഹ്ത്മ്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി.രാത്രി 7.30ന് എടപ്പാൾ മസ്‌തി ഗ്രൂപ്പ് കണ്ടനകം തിരുവാതിരക്കളി അവതരിപ്പിച്ചു.
രാത്രി 7.45ന് മണ്ണാർമല സജിത ബാലൻ തുയിലുണർത്തുപാട്ട് അവതരിപ്പിച്ചു. രാത്രി 8 മണിക്ക് അങ്ങാടിപ്പുറംശ്രീരാഗം അക്കാദമി സംഗീതനൃത്തസന്ധ്യ അരങ്ങേറി. ക്ഷേത്രത്തിൽ ശിവസഹസ്രനാമ ലക്ഷാർച്ചന, ദീപാരാധന, ഭഗവത്സേവ (തളി നാരായണാലയം) സന്ധ്യാവേല, അത്താഴപ്പൂജ എന്നിവക്ക് ശേഷം നടയടച്ചു.ഇന്ന് വൈകുന്നേരം 4.30 ന് സാഹിത്യകാരനും ആധ്യാത്മിക പ്രഭാഷകനുമായ പി.ആർ നാഥൻ ആത്മീയത നിത്യ ജീവിതത്തിൽ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.