പുണെ: രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ കേരളത്തിനെതിരേ ജമ്മു കശ്മീര്‍ മികച്ച ലീഡിലേക്ക്. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ രണ്ടാമിന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെന്ന നിലയിലാണ് ജമ്മു. നിലവില്‍ 179 റണ്‍സ് ലീഡാണുള്ളത്. നേരത്തേ സല്‍മാന്‍ നിസാറിന്റെ സെഞ്ചുറി പ്രകടനമാണ് കേരളത്തിന് തുണയായത്. താരത്തിന്റെ പ്രകടനമികവിൽ ടീം ഒരു റൺ ലീഡും സ്വന്തമാക്കിയിരുന്നു.
കേരളം മുന്നോട്ടുവെച്ച ഒരു റണ്‍ ലീഡിനെതിരേ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ജമ്മുവിന് നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് രക്ഷയായത്. നാലാം വിക്കറ്റില്‍ പരസ് ദോഗ്രയും(73) കന്‍ഹൈയ വധവാനും (42)ചേര്‍ന്ന് ടീമിനെ കരകയറ്റി. ഓപ്പണര്‍മാരായ ശുഭം ഖജുരിയ(2) ഹസന്‍ ഖാന്‍ (16) എന്നിവര്‍ നിരാശപ്പെടുത്തി. വിവ്രാന്ത് ശര്‍മ 37 റണ്‍സെടുത്ത് പുറത്തായി.
ആദ്യ ഇന്നിങ്സിൽ പത്താം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തിനെ തകർച്ചയിൽ നിന്ന് കരകയറ്റിയത്.ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെന്ന നിലയിൽ നിന്ന് സല്‍മാന്‍ നിസാർ ബേസിൽ തമ്പിയെ കൂട്ടുപിടിച്ച് ടീം സ്കോർ 281-ലെത്തിച്ചു. 112 റൺസെടുത്ത സൽമാൻ പുറത്താവാതെ നിന്നു. 15 റണ്ണായിരുന്നു ബേസിലിന്റെ സമ്പാദ്യം. ഒന്നാം ഇന്നിങ്‌സില്‍ ആദ്യം ബാറ്റ് ചെയ്ത ജമ്മു കശ്മീര്‍ 280 റണ്‍സ് നേടിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.