കെഎസ്ആര്‍ടിസിയില്‍ ഒന്നാം തീയതി ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തവര്‍ക്ക് ഫെബ്രുവരിയിലെ ശമ്പളം വൈകിപ്പിക്കാൻ നിര്‍ദേശം; ഡയസ്‌നോണ്‍ ബാധകമാക്കി ഒരു ദിവസത്തെ ശമ്പളം പിടിക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഒന്നാം തീയതി ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയിലെ അംഗങ്ങള്‍ക്കെതിരെ പ്രതികാര നടപടിയുമായി മാനേജ്‌മെന്റ്.

സമരം ചെയ്തവര്‍ക്ക് ഫെബ്രുവരിയിലെ ശമ്പളം വൈകിപ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഡയസ്‌നോണ്‍ ബാധകമാക്കി ഒരു ദിവസത്തെ ശമ്പളം പിടിക്കുന്നതിനു പുറമേയാണ് പുതിയ നടപടി.
സമരം ചെയ്ത ജീവനക്കാരുടെ ശമ്പള ബില്‍ പ്രത്യേകം തയാറാക്കാനാണ് നിര്‍ദേശം. ഡയസ്‌നോണ്‍ ബാധകമല്ലാത്ത ജീവനക്കാരുടെ ബില്ലുകള്‍ സമയബന്ധിതമായി പ്രോസസ് ചെയ്ത് അപ്രൂവല്‍ നല്‍കണമെന്നും ചീഫ് അക്കൗണ്ട് ഓഫിസറുടെ നിര്‍ദേശത്തില്‍ പറയുന്നു.

ഡയസ്‌നോണ്‍ എന്‍ട്രി വരുന്ന ജീവനക്കാരുടെ ഫെബ്രുവരിയിലെ ശമ്പളം സ്പാര്‍ക്ക് സെല്ലില്‍നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്കു മാത്രമേ അനുവദിക്കാവൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടെ പണിമുടക്കിയ ഉദ്യോഗസ്ഥരുടെ ശമ്പളം വൈകുമെന്ന് ഉറപ്പായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !