മുംബൈ: ചെറുകിട ഓഹരികളെയാണ് വിപണിയിലെ തകര്‍ച്ച കൂടുതല്‍ ബാധിച്ചത്. ബെയര്‍ മാര്‍ക്കറ്റുകളില്‍ പൊതുവെ സംഭവിക്കുന്നത് ഇത്തവണയും ആവര്‍ത്തിച്ചു. സെന്‍സെക്സും നിഫ്റ്റിയും പത്ത് ശതമാനത്തോളം ഇടിവ് നേരിട്ടപ്പോള്‍ ചെറുകിട നിക്ഷേപകരുടെ പോര്‍ട്ഫോളിയോയില്‍ 50 ശതമാനംവരെ നഷ്ടമുണ്ടാകാനുള്ള കാരണവും അതാണ്. കുതിപ്പിന്റെ പുറകെപോയി ചെറുകിട ഇടത്തരം ഓഹരികളില്‍ കൂടുതല്‍ നിക്ഷേപം നടത്തിയതിന്റെ ഫലം.
കഴിഞ്ഞയാഴ്ചയോടെ സ്മോള്‍ ക്യാപ് സൂചികകള്‍ കരടികളുടെ പിടിയിലമര്‍ന്നു. ഉയര്‍ന്ന നിലവാരത്തില്‍നിന്ന് നിഫ്റ്റി സ്മോള്‍ ക്യാപ് 100, നിഫ്റ്റി സ്മോള്‍ ക്യാപ് 150 സൂചികകള്‍ 20 ശതമാനത്തിലധികം ഇടിവ് നേരിട്ടു.2024 ഡിസംബര്‍ 12ന് നിഫ്റ്റി സ്മോള്‍ ക്യാപ് 100 സൂചിക എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 19,716ലെത്തിയിരുന്നു. 14,050 നിലവാരത്തിലാണ് സൂചികയില്‍ തിങ്കാളാഴ്ച വ്യാപാരം നടന്നത്. അതായത് 23 ശതമാനത്തിലേറെ തകര്‍ച്ച. നിഫ്റ്റ് സ്മോള്‍ ക്യാപ് 250 സൂചികയിലെയും ഇടിവ് സമാനമാണ്. കഴിഞ്ഞ സെപ്റ്റംബറിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍നിന്ന് ഇപ്പോള്‍ 14,150 നിലവാരത്തിലെത്തിയിരിക്കുന്നു. 24 ശതമാനത്തിലധികം തകര്‍ച്ച. സൂചികയിലെ 250 ഓഹരികളില്‍ 60 ശതമാനവും കനത്ത തകര്‍ച്ച നേരിട്ടു.
പരിഭ്രാന്തരായി ചെറികിട നിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കുന്നത് തുടരുകയാണ്. അതുകൊണ്ടുതന്നെ ഈ വിഭഗത്തിലെ ഓഹരികളില്‍ കൂടുതല്‍ തകര്‍ച്ചയുണ്ടാകുന്നു. വിപണിയില്‍ ഇടിവ് തുടരുന്ന സാഹചര്യത്തില്‍ സുരക്ഷിത ഇടങ്ങളിലേയ്ക്ക് നിക്ഷേപം മാറ്റുന്നതും ചെറുകിട-ഇടത്തരം ഓഹരികളെയാണ് കടുതല്‍ ബാധിക്കുന്നത്.
കനത്ത നഷ്ടം ഈ ഓഹരികളില്‍ നിഫ്റ്റ് സ്മോള്‍ ക്യാപ് 100 സൂചികയില്‍ 28 ഓഹരികള്‍ കനത്ത തിരിച്ചടി നേരിട്ടു. തേജസ് നെറ്റ്വര്ക്സ്, നാറ്റ്കോ ഫാര്‍മ, ബിഇഎംഎല്‍, ഡാറ്റ പാറ്റേണ്‍സ്, എന്‍സിസി, സോണാറ്റ സോഫ്റ്റ്വെയര്, കഇസി ഇന്റര്‍നാഷണല്‍, സിഇഎസ്സി, ഏന്‍ഞ്ചല്‍ വണ്‍, ഇര്‍കോണ്‍ ഇന്റര്‍നാഷ്ണല്‍, സിയന്റ്, റെയില്‍ടെല്‍, എച്ച്എഫ്സിഎല്‍, റൈറ്റ്സ്, പിവിആര്‍ ഇനോക്സ്, ഐഎഫ്സിഐ തുടങ്ങിയവയാണ് നഷ്ടത്തില്‍ മുന്നില്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.