ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മുന്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ അഭിമാനകരമായ നേട്ടമെന്ന് അവകാശപ്പെട്ടിരുന്ന മൊഹല്ല ക്ലിനിക്കുകളുടെ സ്ഥിതി അതീവ ദയനീയമെന്ന് ചൂണ്ടിക്കാട്ടി കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) റിപ്പോര്‍ട്ട്. വെള്ളിയാഴ്ച കൂടുന്ന നിയമസഭാ സമ്മേളനത്തില്‍ റിപ്പോര്‍ട്ട് സമർപ്പിക്കും.
മതിയായ ഉപകരണങ്ങളോ ആരോഗ്യ പ്രവര്‍ത്തകരോ മൊഹല്ല ക്ലിനിക്കുകളില്‍ ഇല്ലെന്നും അടിയന്തര ഫണ്ട് വിനിയോഗം കൃത്യമായി നടക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സി.എ.ജി റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍
27 ആശുപത്രികളില്‍ 14 എണ്ണത്തിലും ICU സേവനമില്ല, ഇതില്‍ 16 എണ്ണത്തിലും രക്ത ബാങ്കുകളില്ല. ഇതുകൂടാതെ എട്ട് ആശുപത്രികളില്‍ ഓക്സിജന്‍ വിതരണം നിലച്ച നിലയാണ്.
15 ആശുപത്രികളില്‍ മോര്‍ച്ചറി സംവിധാനവുമില്ല. ആംബുലന്‍സ് സേവനമില്ലാതെയാണ് 12 ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്നത്.മൊഹല്ല ക്ലിനിക്കുകളിലും ആയുഷ് ഡിസ്പെന്‍സറികളും ശൗചാലയം ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
മതിയായ ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം ഏറ്റവും വലിയ വെല്ലുവിളിയായി ചൂണ്ടിക്കാട്ടുന്നു. 21 ശതമാനം നേഴ്സുമാരുടേയും 50-96 ശതമാനം ഡോക്ടമാരുടേയും കുറവുണ്ട്.കോവിഡ് കാലത്ത് അടിയന്തര ഫണ്ടായി അനുവദിച്ച 787.91 കോടിയില്‍ 582.84 കോടി രൂപ മാത്രമാണ് വിനിയോഗിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി അനുവദിച്ച 30.52 കോടി വിനിയോഗിച്ചിട്ടില്ല.
32,000 പുതിയ ആശുപത്രി കിടക്കകള്‍ക്ക് അനുമതി നല്‍കിയെങ്കിലും 1,357 കിടക്കകള്‍ മാത്രമാണ് നല്‍കിയത്. പല ആശുപത്രികളിലും ശാസ്ത്രക്രിയക്കായി രോഗികൾ 2-3 മാസം വരെ കാത്തിരിക്കേണ്ട സാഹചര്യമാണ്. പ്ലാസ്റ്റിക് സര്‍ജറികള്‍ക്കായി 6-8 മാസം വരെ കാത്തിരിക്കേണ്ട അവസ്ഥയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.