ഇസ്രയേൽ: 2023 ഒക്ടോബർ 7ന് ഹമാസ് ബന്ദികളാക്കിയ മൂന്നു പേരെ കൂടി മോചിപ്പിച്ചു. ഇസ്രയേൽ പൗരന്മാരായ യെയർ ഹോൺ, സാഗുയി ഡെക്കൽ-ചെൻ, സാഷ ട്രൗഫാനോവ് എന്നിവരെയാണ് ഗാസയിലെ ഖാൻ യൂനിസിൽ വച്ച് ഹമാസ് റെഡ് ക്രോസിനു കൈമാറിയത്.
ഈ മൂന്നു ബന്ദികളെ കൈമാറാൻ ശനിയാഴ്‌ച വരെയായിരുന്നു ഹമാസിന് ഇസ്രയേൽ നൽകിയ സമയപരിധി. ബന്ദികളുടെ മോചനം വൈകിയാൽ യുദ്ധം പുനരാരംഭിക്കുമെന്ന് ഇസ്രയേൽ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇതിനുപിന്നാലെ ഈജിപ്തും ഖത്തറുമായി നടത്തിയ മധ്യസ്ഥ ചർച്ചയ്ക്ക് ശേഷമാണ് ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയാറായത്.ബന്ദികളെ വിട്ടയച്ചെങ്കിലും ഗാസയിലെ സ്ഥിതിഗതികൾ രൂക്ഷമായി തുടരുകയാണ്. ഗാസയിലേക്കുളള മാനുഷിക സഹായങ്ങൾ ഇസ്രയേൽ സേന തടഞ്ഞുവയ്ക്കുന്നതായി ഹമാസ് ആരോപിച്ചു. ഇനിയും മാനുഷിക സഹായങ്ങൾ ഗാസയിലെത്തിയില്ലെങ്കിൽ കൂടുതൽ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതുവരെ 19 ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്. ഹമാസിന്റെ തടവിലുളള കൂടുതൽ ബന്ദികളെ മോചിപ്പിക്കാനുളള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അതിനിടെ 22 ലക്ഷം പലസ്തീനികളെ മാറ്റി ഗാസ സ്വന്തമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് ബദൽ പദ്ധതിയുമായി അറബ് രാജ്യങ്ങൾ രംഗത്തെത്തി. ഹമാസിനെ ഒഴിവാക്കി രാജ്യാന്തര പങ്കാളിത്തത്തോടെ പദ്ധതി തയാറാക്കാനാണ് അറബ് രാജ്യങ്ങൾ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.