പ്രയാഗ്‍രാജ്: മഹാകുംഭമേളയിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായ ബസന്ത് പഞ്ചമി ദിനത്തിലെ ‘അമൃത് സ്നാന’ത്തിനു സാക്ഷ്യം വഹിച്ചത് ലക്ഷങ്ങൾ. മഹാകുംഭമേളയിലെ മൂന്നാമത്തെ അമൃത് സ്നാനമാണിത്. പുണ്യസ്നാനത്തിലൂടെ ആത്മീയ മോചനം തേടി ഇവിടെയെത്തുന്നത് ലക്ഷക്കണക്കിന് ഭക്തരാണ്.
ഇന്നത്തെ പുണ്യസ്നാനത്തിൽ പങ്കെടുത്തത് 16.58 ലക്ഷം ഭക്തരാണ്. ജനുവരി 13 മുതൽ പുണ്യ സ്നാനത്തിൽ പങ്കെടുത്തവരുടെ ആകെ എണ്ണം 34.97 കോടിയായെന്ന് യുപി സർക്കാരിന്റെ ഇൻഫർമേഷൻ ഡയറക്ടർ ശിശിർ സിങ് പറഞ്ഞു.പുലർച്ചെ നാലു മണിക്കാണ് ‘അമൃത് സ്നാൻ’ ആരംഭിച്ചത്. ഓരോ അഖാരയ്ക്കും പുണ്യജലത്തിൽ അനുവദിച്ചിട്ടുള്ളത് 40 മിനിറ്റാണ്.
ഓരോ സംഘവും വിവിധ സമയങ്ങളിൽ തങ്ങളുടെ കർമങ്ങൾ പൂർത്തിയാക്കി അവരവരുടെ ക്യാംപുകളിലേക്കു മടങ്ങും.‘മൗനി അമാവാസി’യിലെ ‘അമൃത് സ്നാന’ ദിവസം തിക്കിലും തിരക്കിലുംപെട്ട് 30 പേർ മരിച്ച സംഭവത്തിനുപിന്നാലെ വലിയ സുരക്ഷയാണ് പ്രയാഗ്‌രാജിൽ ഒരുക്കിയിരിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള നടപടിയും യുപി പൊലീസ് ശക്തമാക്കി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശനിയാഴ്ച നേരിട്ടെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. സ്ഥലത്ത് അധിക ഉദ്യോഗസ്ഥരെയും ആരോഗ്യ പ്രവർത്തകരെയും വിന്യസിച്ചിട്ടുണ്ട്. യുപി സർക്കാരിന്റെ കണക്കു പ്രകാരം ഇതുവരെ, 35 കോടിയോളം ഭക്തർ സ്‌നാനം ചെയ്തിട്ടുണ്ട്. ഇന്നു മാത്രം അഞ്ച് കോടി തീർഥാടകർ എത്തിച്ചേരുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.