പ്രയാഗ്‌രാജ്: ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി രാഷ്ട്രപതി ദ്രൗപദി മുർമു. രാവിലെ പത്തേമുക്കാലോടെയായിരുന്നു രാഷ്ട്രപതി മഹാകുംഭമേള നടക്കുന്ന പ്രയാഗ്‌രാജിലെത്തിയത്. തുടർന്നായിരുന്നു സ്നാനം. നദിയിൽ മൂന്നു തവണ രാഷ്ട്രപതി മുങ്ങിനിവർന്നു.
യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ രാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയിരുന്നു.
ഗംഗാ ആരതിയിലും പൂജയിലും രാഷ്ട്രപതി പങ്കെടുത്തു. അക്ഷവ്യത്, ഹനുമാൻ മന്ദിർ എന്നിവിടങ്ങളിൽ ദർശനം നടത്തിയശേഷം ഡിജിറ്റൽ കുംഭ് അനുഭവ് സെന്ററിൽ സന്ദർശനവും നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സന്ദർശനത്തോട് അനുബന്ധിച്ചു വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പ്രയാഗ്‌രാജിലും ത്രിവേണി സംഗമത്തിലും ഒരുക്കിയിരിക്കുന്നത്. പൗഷ് പൗർണമിയായ ജനുവരി 13ന് ആരംഭിച്ച മഹാകുംഭമേള മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26ന് ആണ് അവസാനിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.