തമിഴ്നാട്: ഹിസ്ബ് -ഉത് -തഹ്‌രീർ (HuT) കേസിലെ രണ്ടു പ്രധാന പ്രതികളെ NIA അറസ്റ്റ് ചെയ്തു. ഇന്ത്യയിൽ മുൻപ് ഈസംഘടനയുടെ നേതാക്കളുടെ വീടുകൾ NIA റെയ്ഡ് ചെയ്തിരുന്നു. ഇസ്‌ലാമിക ഭരണം സ്ഥാപിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി സംഘടന, തിരഞ്ഞെടുപ്പ് വിരുദ്ധ പ്രചാരണം പ്രോത്സാഹിപ്പിച്ചിരുന്നു. ചെന്നൈ, താംബരം, കന്യാകുമാരി എന്നിവിടങ്ങളിലെ പ്രതികളുടെ വീടുകളിൽ പരിശോധന നടത്തി. ഡിജിറ്റൽ ഉപകരണങ്ങളും പണവും ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന ലേഖനങ്ങളും കഴിഞ്ഞ സെപ്റ്റംബറിൽ അന്വേഷണത്തിന്റെ ഭാഗമായി NIA പിടിച്ചെടുത്തിരുന്നു.
സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ അതൃപ്തി ഉണ്ടാക്കുകയും ഇസ്ലാമികളുമല്ലാത്തത്, നിഷിദ്ധമായത് എന്ന് സംഘടന കണക്കാക്കുന്ന കാര്യങ്ങൾ ഉയർത്തി കാട്ടി കൊണ്ടുള്ള പ്രചാരണങ്ങൾ നടത്തുന്നതിന് പുറമെ, തിരഞ്ഞെടുപ്പിനെതിരെയുള്ള പ്രചാരണം മുതലായ അട്ടിമറി പ്രവർത്തനങ്ങളും ഈ സംഘടനക്കെതിരെ ചുമത്തേപ്പെട്ടിട്ടുണ്ട്. നിയമപരമായി സ്ഥാപിതമായ ജനാധിപത്യ ഗവൺമെൻ്റിനെ വിഘടനനവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിലൂടെ അട്ടിമറിക്കാൻ H-u-T അതിൻ്റെ അനുയായികളെ പ്രേരിപ്പിക്കുന്നതയാണ് ആരോപണം.
ഇസ്ലാമിക രാജ്യങ്ങളിലെ സൈനിക ശക്തി സംബന്ധിച്ചുള്ള എക്സിബിഷൻ സംഘടിപ്പിച്ച കേസിലും ഇവർ പ്രതികളാണ് . തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ചു മതരാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഹിസ്ബ് -ഉത് -തഹ്‌രീർ സംഘാനയുടെ ആറോളം പേർ NIA യുടെ പിടിയിലായിട്ടുണ്ട് . സംഘടനാ സ്ഥാപകൻ ആയ തഖി -ദിൻ - അൽ നഭാനി തയ്യാറാക്കിയ നിയമങ്ങൾ നടപ്പാക്കുക, അതുവഴി ഇസ്ലാമിക രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ യാണ് ഈ സംഘടനാ പ്രവർത്തിക്കുന്നത്.കഴിഞ്ഞ വര്ഷം ഒക്ടോബറിൽ HuT യെയും ത്തിന്റെ അനുബന്ധ സംഘടനകളെയും നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയിരുന്നു , സംഘടനയുടെ അന്താരാഷ്ര ബന്ധം, സാമ്പത്തിക സ്രോതസ്സ് , അവർ നടത്തിയ ഗൂഢാലോച മുതലായവ കണ്ടെത്തുന്നതുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.