പാനൂർ: കോട്ടയം സർക്കാർ നഴ്സിങ് കോളജിലെ ക്രൂര റാഗിങ്ങിന്റെ ഞെട്ടൽ മാറുംമുൻപു കണ്ണൂരിലും സമാന സംഭവം. ‘നോട്ടം ശരിയല്ല, ബഹുമാനിക്കുന്നില്ല’ എന്ന് പറഞ്ഞു കൊളവല്ലൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച് എല്ലൊടിച്ചു. കൊളവല്ലൂര്‍ പിആര്‍എം സ്കൂളിലാണു സംഭവം. പ്ലസ് ടു വിദ്യാര്‍ഥികളായ 5 പേരെ പ്രതി ചേര്‍ത്തു എഫ്ഐആര്‍ റജിസ്റ്റർ ചെയ്തെന്നു പൊലീസ് പറഞ്ഞു.
കൊളവല്ലൂർ പിആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്ങിനിരയായ പ്ലസ്‍വൺ വിദ്യാർഥി പാറാട് തളിയന്റവിട മുഹമ്മദ് നിഹാലിനെ (17) സാരമായ പരുക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലസ്ടു വിദ്യാർഥികളെ അനുസരിച്ചില്ലെന്ന് പറഞ്ഞ് ആക്രമിച്ചതായാണ് പരാതി. നിലത്തിട്ടു വലിച്ചതായും ആരോപണമുണ്ട്.
തോളെല്ലിനു പരുക്കേറ്റ നിഹാലിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ബുധനാഴ്ച രാത്രിയാണു സംഭവം.പ്ലസ്‌വൺ, പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ സ്കൂളിൽ ആരംഭിച്ച സംഘർഷത്തിന്റെ തുടർച്ചയായി പാറാട് ടൗണിൽ സംഘം എത്തുകയായിരുന്നു.
രണ്ടാഴ്ചയായി സ്കൂളിൽ സംഘർഷാവസ്ഥയുണ്ട്. ഒരേ സംഘടനയിൽ പെട്ടവരാണ് ഭൂരിഭാഗം വിദ്യാർഥികളെങ്കിലും നേതൃത്വം വേണ്ട രീതിയിൽ ഇടപെട്ടില്ലെന്ന് ആരോപണമുണ്ട്. സംഭവം ചർച്ച ചെയ്യാൻ ഇന്ന് പിടിഎ യോഗം വിളിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.