കേരള ഹൈക്കോടതി ജഡ്ജി ഡി.കെ സിങ് സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു;

ലക്‌നൗ: കേരള ഹൈക്കോടതി ജഡ്ജി ഡി.കെ സിങ് സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു. ഉത്തർപ്രദേശിലെ ലക്‌നൗവിലെ സുൽത്താൻപൂർ റോഡിൽ വച്ചാണ് അപകടമുണ്ടായത്.

സമാജ് വാദി പാർട്ടി എം.എൽ.എ. രാകേഷ് സിങ്ങിൻ്റെ വാഹനവ്യൂഹത്തിലെ വാഹനവുമായി ജസ്റ്റിസ്‌ ഡി.കെ സിങ് സഞ്ചരിച്ച കാർ കൂട്ടിയിടിക്കുകയായിരുന്നു. ജസ്റ്റിസ്‌ ഡി.കെ. സിങ്ങിന് കാര്യമായ പരിക്കുകളില്ലെന്ന് ഉത്തർ പ്രദേശ് പോലീസ് വൃത്തങ്ങൾ പറഞ്ഞു.

അതെ സമയം വാഹനങ്ങളിൽ ഉണ്ടായിരുന്ന ചില പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
സംഭവത്തെ കുറിച്ച് ഉത്തർപ്രദേശ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അലഹബാദ് ഹൈകോടതി ജഡ്ജി ആയിരുന്ന ജസ്റ്റിസ്‌ ഡി.കെ സിങ് ഉത്തർ പ്രദേശ് സ്വദേശിയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !