കേന്ദ്ര അവഗണനക്കെതിരെ സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തിൽ റോഡ് തടസപ്പെടുത്തി സിപിഐഎം;

കണ്ണൂർ: റോഡ് തടസപ്പെടുത്തി സിപിഐഎം സമരം. കേന്ദ്ര അവഗണനക്കെതിരെ സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തിലാണ് ഗതാഗതം തടസപ്പെടുത്തിയത്.

സമരം പൗരാവകാശ ലംഘനമെന്ന് ചിലർ തെറ്റായി വ്യാഖ്യാനിക്കുന്നതായി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ന്യായീകരിച്ചു. ഒരിക്കൽ കൂടി ജയിലിൽ പോകാൻ തയ്യാറെന്നും മുൻ കോടതിയലക്ഷ്യ കേസ് സൂചിപ്പിച്ച്, എം വി ജയരാജൻ പ്രതികരിച്ചു.

കേന്ദ്ര അവഗണിക്കെതിരായ സംസ്ഥാന വ്യാപക സിപിഐഎം സമരത്തിന്റെ ഭാഗമായിട്ടായിരുന്നു കണ്ണൂരിലെ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം. സമരത്തിന്റെ ഭാഗമായി നടുറോഡിലാണ് കസേരകൾ നിരത്തിയത്. 

ഗതാഗതം വഴി തിരിച്ചുവിട്ടു. ഗതാഗതം തടസപ്പെടുത്തിയുള്ള സമരത്തിനെതിരെ പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഹൈക്കോടതി ഉത്തരവ് ലംഘിച്ചായിരുന്നു റോഡ് തടസപ്പെടുത്തിയുള്ള സമരം.
യാത്രാ മാർഗങ്ങൾ വേറെയുണ്ടെന്നും ഹെഡ് പോസ്റ്റ് ഓഫീസ് വേറെ ഇല്ലെന്നും സിപിഐഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. ഒരിക്കൽ കൂടി ജയിലിൽ പോകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !