കൊച്ചിയിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ സമഗ്ര ഗതാഗത മാസ്റ്റർ പ്ലാനുമായി നാറ്റ്പാക്;

കൊച്ചി: കൊച്ചിയെ വലിഞ്ഞുമുറുക്കുന്ന ഗതാഗതക്കുരുക്ക് അഴിക്കാൻ സമഗ്ര ഗതാഗത മാസ്റ്റർ പ്ലാനിന് വഴിയൊരുങ്ങുന്നു. പൊതുഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന സമഗ്ര ഗതാഗത മാസ്റ്റർ പ്ലാൻ നാഷണൽ ട്രാൻസപോർട്ടേഷൻ പ്ലാനിങ് ആൻ്റ് റിസർച്ച് സെൻ്റർ (നാറ്റ്പാക്) ആണ് ആവിഷ്കരിക്കുക. വാഹന സാന്ദ്രത വർധിക്കുന്നതും അടിസ്ഥാന സൗകര്യവികസന പദ്ധതികൾ പുരോഗമിക്കുന്നതും നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കിനാണ് വഴിവെച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ബുധനാഴ്ച ചേർന്ന യോഗത്തിലാണ് കൊച്ചി നഗരത്തിനായി സമഗ്ര ഗതാഗത മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ തീരുമാനമായത്. 2035ലേക്കാണ് പദ്ധതിയെന്നാണ് വിവരം. ജില്ലാ കളക്ട‍ർ എൻഎസ്കെ ഉമേഷ്, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആ‍ർഎൽ), കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ), ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെൻ്റ് അതോറിറ്റി (ജിസിഡിഎ), ദേശീയപാതാ അതോറിറ്റി, കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ), പോലീസ്, കെഎസ്ആർടിസി, ടൗൺ പ്ലാനിങ്, കേരള ഷിപ്പിങ് ആൻ്റ് ഇൻലാൻഡ് നാവിവേഷൻ കോർപറേഷൻ (കെഎസ്ഐഎൻസി) അധികൃതർ യോഗത്തിൽ പങ്കെടുത്തു.പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തി ബഹുമുഖ ഗതാഗതവും തടസ്സരഹിതവുമായ മാതൃകാ നഗരമായി കൊച്ചിയെ മാറ്റേണ്ടതിൻ്റെ ആവശ്യകത യോഗത്തിൽ പങ്കെടുത്തവ‍ർ ഊന്നിപ്പറഞ്ഞു. ഇടപ്പള്ളി, ഹൈക്കോടതി ജങ്ഷൻ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഇടപ്പള്ളിയിലടക്കം കാൽനടയാത്രക്കാ‍ർക്ക് കടന്നുപോകാനായി ഏർപ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങളുടെ പരിമിതികളും പോലീസ് ചൂണ്ടിക്കാട്ടി.

ദേശീയപാതാ വികസനം, ഗ്രീൻഫീൽഡ് ഹൈവേ ഉൾപ്പെടെയുള്ള പ്രധാന വികസന പ്രവൃത്തികൾ പൂ‍ത്തിയാകുന്നതോടെ നഗരത്തിലെ വാഹന ഗതാഗതത്തിൽ ഗണ്യമായ മാറ്റം ഉണ്ടാകുമെന്നും അതിനാൽ മാസ്റ്റർ പ്ലാൻ അനിവാര്യമാണെന്നും നാറ്റ്പാക് അധികൃത‍ർ അറിയിച്ചു. മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് മുന്നോടിയായി നടത്തുന്ന പഠനത്തിൽ പൊതുഗതാഗത സംവിധാനങ്ങളുടെ ഉപയോഗം, യാത്രക്കാരുടെ എണ്ണത്തിൽ വന്നിരുക്കുന്ന കുറവ് തുടങ്ങിയവ ഉൾപ്പെടുത്തും.

ലോകത്ത് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ പട്ടികയിൽ എറണാകുളവും ഉൾപ്പെട്ടിരുന്നു. ഡച്ച് ലൊക്കേഷൻ ടെക്നോളജി കമ്പനിയായ ടോം ടോം പ്രസിദ്ധീകരിച്ച 2024ലെ ട്രാഫിക് ഇൻഡക്സിലാണ് 50-ാം സ്ഥാനത്ത് എറണാകുളം ഉൾപ്പെട്ടത്. എറണാകുളത്ത് 10 കിലോമീറ്റർ യാത്ര ചെയ്യാൻ 28 മിനിറ്റും 30 സെക്കൻഡും വേണമെന്നാണ് റിപ്പോർട്ടിലുള്ളത്. 2023നേക്കാൾ ഒരു മിനിറ്റ് അധികം സമയം 10 കിലോമീറ്റർ യാത്രയ്ക്ക് വേണ്ടിവരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ കൊൽക്കത്ത, ബെംഗളൂരു, പൂനെ എന്നീ നഗരങ്ങൾ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിൽ ഇടംപിടിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

മുടി വളരുന്ന അത്ഭുതരൂപം.. വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം.. 𝕋ℍ𝔸ℕ𝕂𝔼𝕐 Church | തങ്കിപ്പള്ളി

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !