കൊച്ചി: കൊച്ചിയെ വലിഞ്ഞുമുറുക്കുന്ന ഗതാഗതക്കുരുക്ക് അഴിക്കാൻ സമഗ്ര ഗതാഗത മാസ്റ്റർ പ്ലാനിന് വഴിയൊരുങ്ങുന്നു. പൊതുഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന സമഗ്ര ഗതാഗത മാസ്റ്റർ പ്ലാൻ നാഷണൽ ട്രാൻസപോർട്ടേഷൻ പ്ലാനിങ് ആൻ്റ് റിസർച്ച് സെൻ്റർ (നാറ്റ്പാക്) ആണ് ആവിഷ്കരിക്കുക. വാഹന സാന്ദ്രത വർധിക്കുന്നതും അടിസ്ഥാന സൗകര്യവികസന പദ്ധതികൾ പുരോഗമിക്കുന്നതും നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കിനാണ് വഴിവെച്ചിരിക്കുന്നത്.

ദേശീയപാതാ വികസനം, ഗ്രീൻഫീൽഡ് ഹൈവേ ഉൾപ്പെടെയുള്ള പ്രധാന വികസന പ്രവൃത്തികൾ പൂത്തിയാകുന്നതോടെ നഗരത്തിലെ വാഹന ഗതാഗതത്തിൽ ഗണ്യമായ മാറ്റം ഉണ്ടാകുമെന്നും അതിനാൽ മാസ്റ്റർ പ്ലാൻ അനിവാര്യമാണെന്നും നാറ്റ്പാക് അധികൃതർ അറിയിച്ചു. മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് മുന്നോടിയായി നടത്തുന്ന പഠനത്തിൽ പൊതുഗതാഗത സംവിധാനങ്ങളുടെ ഉപയോഗം, യാത്രക്കാരുടെ എണ്ണത്തിൽ വന്നിരുക്കുന്ന കുറവ് തുടങ്ങിയവ ഉൾപ്പെടുത്തും.
ലോകത്ത് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ പട്ടികയിൽ എറണാകുളവും ഉൾപ്പെട്ടിരുന്നു. ഡച്ച് ലൊക്കേഷൻ ടെക്നോളജി കമ്പനിയായ ടോം ടോം പ്രസിദ്ധീകരിച്ച 2024ലെ ട്രാഫിക് ഇൻഡക്സിലാണ് 50-ാം സ്ഥാനത്ത് എറണാകുളം ഉൾപ്പെട്ടത്. എറണാകുളത്ത് 10 കിലോമീറ്റർ യാത്ര ചെയ്യാൻ 28 മിനിറ്റും 30 സെക്കൻഡും വേണമെന്നാണ് റിപ്പോർട്ടിലുള്ളത്. 2023നേക്കാൾ ഒരു മിനിറ്റ് അധികം സമയം 10 കിലോമീറ്റർ യാത്രയ്ക്ക് വേണ്ടിവരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ കൊൽക്കത്ത, ബെംഗളൂരു, പൂനെ എന്നീ നഗരങ്ങൾ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിൽ ഇടംപിടിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.