പെരുമ്പറമ്പ്: സംസ്ഥാനത്തെ റേഷന്‍ കടകളിൽ ഭക്ഷ്യധാന്യങ്ങളില്ലാത്തതിനെതിരെ പ്രതിഷേധം. പെരുമ്പറമ്പ് റേഷന്‍ കടയ്ക്ക് മുമ്പിൽ 4, 5, 6 വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ, റേഷന്‍ വിതരണത്തിലെ വീഴ്ചകള്‍ തിരുത്തണമെന്നും, സാധാരണ ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യധാന്യ വിതരണം ഉറപ്പാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ഇ പി വേലായുധൻ അധ്യക്ഷത , വഹിച്ച പ്രധിഷേധ പരിപാടി ഡിസിസി അംഗം സുരേഷ് പൊല്പാക്കര ഉദ്ഘാടനം ചെയ്തു , റഫീഖ് സ്വാഗതം പറഞ്ഞു. പി പി ചക്കൻകുട്ടി, അഡ്വ:രഞ്ജിത്ത് തൊറയാറ്റിൽ, ഗോപിനാഥൻ, ശ്രീജ ചന്ദ്രൻ, സുന്ദരൻ തെക്കേപാലിശ്ശേരി, സുനില സോമൻ തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. കെ. മോഹനൻ നന്ദി രേഖപെടുത്തി.
ഫെബ്രുവരി 4, 2025-ന് നടന്ന പ്രതിഷേധ യോഗത്തിൽ എപിഎല്‍ വിഭാഗത്തില്‍നിന്ന് ബിപിഎല്‍ വിഭാഗത്തിലേക്ക് മാറ്റം ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷകള്‍ ഉടൻ പരിഗണിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. വെട്ടിക്കുറച്ച റേഷന്‍ വിതരണം പുനഃസ്ഥാപിക്കണമെന്നു ധർണയിൽ ആവശ്യപ്പെട്ടു.
പ്രതിഷേധ പരിപാടിയില്‍ കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി നേതാക്കള്‍, പ്രവര്‍ത്തകര്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അവശ്യസാധനങ്ങളുടെ നിരന്തര ക്ഷാമം തീര്‍ക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.