ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ നജഫ്ഗഡിന്റെ യഥാർഥ പേര് ‘നഹർഗഡ്’ എന്നായിരുന്നു എന്നും മുഗളന്മാരാണ് പേര് മാറ്റിയതെന്നുമുള്ള അവകാശവാദവുമായി ബിജെപി എംഎൽഎ നീലം പഹൽവാൻ രംഗത്തെത്തി. മണ്ഡലത്തിന്റെ പേര് മാറ്റണമെന്ന് എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു.
നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം തലസ്ഥാനത്തെ പ്രദേശങ്ങളുടെ പേരുമാറ്റണമെന്നുള്ള നിരന്തര ആവശ്യങ്ങൾ ബിജെപി എംഎൽഎമാർ ഉന്നയിക്കുന്നുണ്ട്.
മുസ്തഫാബാദിന്റെ പേര് മാറ്റുമെന്ന് പ്രഖ്യാപിച്ച് ബിജെപി എംഎൽഎയായ മോഹൻ സിങ് ബിഷ്തും രംഗത്തെത്തിയിരുന്നു.മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മുസ്തഫാബാദിന്റെ പേര് ‘ശിവ് പുരി’ അല്ലെങ്കിൽ ‘ശിവ് വിഹാർ’ എന്നാക്കി മാറ്റുമെന്നാണ് മോഹൻ സിങ് പ്രഖ്യാപിച്ചത്.
നേരത്തെ ആർകെ പുരത്ത് നിന്നുള്ള എംഎൽഎ അനിൽ ശർമ, മണ്ഡലത്തിലെ മുഹമദ്പുർ എന്ന ഗ്രാമം മാധവപുരം എന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.