ബ്രൂവറി നിർമാണവുമായി മുന്നോട്ടുപോകാൻ ഇടതുമുന്നണി യോ​ഗത്തിൽ തീരുമാനം;

തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി നിർമാണവുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനം. ഇടതുമുന്നണി യോ​ഗത്തിലാണ് തീരുമാനമുണ്ടായത്. ആക്ഷേപങ്ങളൊഴിവാക്കി മുന്നോട്ടുപോകണമെന്നും യോ​ഗത്തിൽ തീരുമാനിച്ചു.

സി.പി.ഐയുടേയും ആർ.ജെ.ഡിയുടേയും എതിർപ്പ് മറികടന്നാണ് ബ്രൂവറിയില്‍ മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചത്.
സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ആർ.ജെ.ഡി സെക്രട്ടറി ജനറൽ വർ​ഗീസ് ജോർജ് എന്നിവർ ബ്രൂവറി വിഷയത്തിൽ പാർട്ടിയുടെ എതിർപ്പ് അറിയിച്ചിരുന്നു.

കുടിവെള്ള പ്രശ്നം ഉണ്ടാകില്ലെന്നും സർക്കാരിന്റെ അഭിമാന പദ്ധതിയാണിതെന്നുമാണ് സി.പി.എം സ്വീകരിച്ച നിലപാട്. കിഫ്ബി ടോളുമായി ബന്ധപ്പെട്ട് ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും യോ​ഗത്തിൽ തീരുമാനിച്ചു.
സാധാരണ​ഗതിയിൽ ഒന്നര മണിക്കൂറോളമെടുത്ത് തീരേണ്ട ഇടതുയോ​ഗം മൂന്ന് മണിക്കൂർ നീണ്ടു. സ്വകാര്യ സർവകലാശാല ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ച ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !