കൊച്ചി: ബസ്സ് - ഓട്ടോ എന്നിവയ്ക്ക് എതിരെയുളള പരാതി അദാലത്ത് സിറ്റി ട്രാഫിക്ക് ഈസ്റ്റ് എൻഫോഴ്‌സ്മെൻ്റ് യൂണിറ്റ്, ഇടപ്പള്ളി, കൊച്ചി സിറ്റിയിൽ വച്ച്
28.02.2025 തീയതി രാവിലെ10.00 മണി മുതൽ ഉച്ചക്ക് 01.00 മണിവരെ ബസ്സ് - ഓട്ടോ എന്നിവയ്ക്ക് എതിര ഒരു പരാതി അദാലത്ത് നടത്തുന്നതാണെന്ന് സിഐ സാഗർ എംപി അറിയിച്ചു.ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം, വിദ്യാർത്ഥികള ബസ്സിൽ കയറ്റാതിരിക്കുക, കൺസഷൻ കൊടുക്കാതിരിക്കുക, സ്റ്റോപ്പുകളിൽ ബസ്സ് നിർത്താതിരിക്കുക,
അശ്രദ്ധമായി വാഹനമോടിക്കുക, ഓട്ടോറിക്ഷകളിൽ മീറ്റർ ഇടാതിരിക്കുക, അമിത ചാർജ്ജ് ഈടാക്കുക മുതലായ ട്രാഫിക്ക് സംബന്ധമായ പരാതികൾ സ്വീകരിച്ച് തീർപ്പാക്കുന്നതാണ്. സിറ്റി ട്രാഫിക്ക് ഈസ്റ്റ് എൻഫോഴ്‌സ്മെൻ്റ് യൂണിറ്റ് ഇടപ്പള്ളി, സിറ്റി ട്രാഫിക്ക് ഈസ്റ്റ് എൻഫോഴ്‌സ്മെന്റ് യൂണിറ്റ് തൃപ്പൂണിത്തുറ വിംഗ്, സിറ്റി ട്രാഫിക്ക് വെസ്റ്റ് എൻഫോഴ്‌സ്മെൻ്റ് യൂണിറ്റ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്‌ഥർ എന്നിവർ പങ്കെടുക്കുന്നു.
വിശദവിവരങ്ങൾക്ക്; ഇടപ്പള്ളി ട്രാഫിക്ക് എൻഫോഴ്‌സ്മെൻ്റ് യൂണിറ്റ്, ഫോൺ നമ്പർ - 0484 23448523
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.