നിലമ്പൂര്‍: എന്‍.സി.പി അജിത് പവാര്‍ വിഭാഗം നേതാവ് ലൈഗീകമായി പീഡിപ്പിച്ചെന്ന് ട്രാന്‍സ്ജെന്‍ഡറുടെ പരാതി. പ്രതിക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് മലപ്പുറം കരുവാരകുണ്ട് സ്വദേശിയായ ട്രാന്‍സ്ജെന്‍ഡറുടെ പരാതി.
എന്‍.സി.പി അജിത് പവാര്‍ വിഭാഗം പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി മലപ്പുറം കാളികാവ് സ്വദേശി റഹ്മത്തുള്ളക്കെതിരെയാണ് പരാതി.വീട് വെക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് റഹ്മത്തുള്ള പാലക്കാട് മണ്ണാര്‍ക്കാടുള്ള ഒരു സ്വകാര്യ ലോഡ്ജിലെത്തിച്ച് തന്നെ പീഡിപ്പിച്ചെന്നാണ് ട്രാന്‍സ്ജെന്‍ഡറുടെ പരാതി. സഹായിക്കാമെന്ന് പറഞ്ഞാണ് വിളിച്ച് വരുത്തിയത്.
ഉപദ്രവിക്കുമെന്ന് അറിയില്ലായിരുന്നെന്ന് ട്രാന്‍സ്ജെന്‍ഡര്‍ പറയുന്നു. 2021 ആഗസ്റ്റിലാണ് സംഭവം. മലപ്പുറം എസ്പിക്കും മണ്ണാര്‍ക്കാട് പൊലീസിലുമാണ് പരാതി നല്കിയിക്കുന്നത്. ഒരു മാസം മുമ്പ് കേസില്‍ എഫ്ഐആര്‍ ഇട്ടെങ്കിലും പ്രതിയെ പൊലീസ് പിടികൂടുന്നില്ലെന്ന് പരാതി നല്കിയ ട്രാന്‍സ് ജെന്‍ഡന്‍ പറഞ്ഞു. റഹ്മത്തുള്ളയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാത്തതിനാലാണ് താന്‍ പരാതി നല്കാന് വൈകിയതെന്നാണ് ട്രാന്‍സ്ജെന്‍ഡറുടെ വിശദീകരണം. എന്നാല്‍ ആരോപണം എന്‍.സി.പി നേതാവ് റഹ്മത്തുള്ള നിഷേധിച്ചു. രാഷ്ട്രീയപരമായും വ്യക്തിപരമായും തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് റഹ്മത്തുള്ള മാധ്യമങ്ങളോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.