തിരുവനന്തപുരം: നാടിന്റെ മുന്നേറ്റത്തിൽ ഒപ്പം നിൽക്കാൻ യുഡിഎഫും കോൺഗ്രസും തയാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ വ്യവസായ മേഖലയിലെ വളർച്ചയെ പ്രകീർത്തിച്ച ശശി തരൂരിനെ പിന്തുണച്ചു നടത്തിയ പ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. കേരളത്തിലെ പുരോഗതിയെ കുറിച്ച് കോൺഗ്രസ് നേതാവായ ശശി തരൂർ ഒരു ലേഖനത്തിലൂടെ അനുമോദിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ അഭിനന്ദനം എന്തു പുകിലാണ് കോൺഗ്രസിലുണ്ടാക്കിയത്. കോൺഗ്രസ് വസ്തുത മറച്ചുപിടിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസുകാർ സ്ഥാപിക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ പൊളിഞ്ഞു പോവുകയാണുണ്ടായത്. കേരളം നിക്ഷേപ സൗഹൃദമല്ലെന്ന നിലപാടു സ്വീകരിക്കാൻ പ്രതിപക്ഷ നേതാവിന് എങ്ങനെയാണു കഴിയുന്നത്. നാടിന്റെ മേൻമ അംഗീകരിക്കാൻ അവർക്ക് കഴിയുന്നില്ല. നാടിനെ ശത്രുതയോടെ കാണുകയാണ്. നിങ്ങൾ എൽഡിഎഫിനെ ശത്രുതയോടെ കണ്ടോളൂ, പക്ഷേ നാടിനെ ശത്രുതയോടെ കാണുന്നതെന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനെതിരെ ജാഗ്രതയോടെ മുന്നോട്ടു പോവണം. സംസ്ഥാനം നേടിയ പൊതു പുരോഗതി, ഐടി സ്റ്റാർട്ടപ്പ് രംഗത്തെ നേട്ടം ഇവ ചൂണ്ടികാട്ടിയാണ് തരൂർ കേരളത്തെ പ്രശംസിച്ചത്. നാടിനു തകർച്ച സംഭവിച്ചത് യുഡിഎഫ് ഭരണക്കാലത്താണ്. വികസന പ്രവർത്തനങ്ങൾ ഒന്നും അന്നു നടന്നിരുന്നില്ല. ഇന്നു ദുരന്ത സമയങ്ങളിൽ എല്ലാം സംസ്ഥാന സർക്കാർ ജനങ്ങളുടെ കൂടെ നിന്നു. ആളുകൾ ഒത്തൊരുമിച്ചു നിന്നു പോരാടി. ഓരോ മേഖലയിലെയും പുരോഗതി നമ്മൾ കണ്ടുവെന്നും പിണറായി വിജയൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.