റാഗിങ്ങ് നിരോധന നിയമം ശക്തമാക്കണം: വിസ്ഡം കുടുംബ സംഗമം

തിരുവനന്തപുരം: കോട്ടയം ഗവ. നേഴ്‌സിങ് കോളജിൽ നടന്ന അതിക്രൂരമായ റാഗിങിൽ കുറ്റക്കാർക്കെതിരെ ശക്തവും മാതൃകാപരവുമായ നടപടി സ്വീകരിക്കണമെന്ന് തിരുവനന്തപുരം എം.ഇ.എസ് ഹാളിൽ ചേർന്ന വിസ്‌ഡം സെൻട്രൽ യൂണിറ്റ് കുടുംബ സംഗമം ആവശ്യപ്പെട്ടു.

വിസ്ഡം കുടുംബ സംഗമത്തിൽ വിസ്ഡം യൂത്ത് കൊല്ലം ജില്ലാ പ്രസിഡന്റ്‌ അനസ് സ്വലാഹി മുഖ്യപ്രഭാഷണം നിർവഹിക്കുന്നു.

ലഹരി മാഫിയകൾ നാൾക്കുനാൾ ക്യാമ്പസുകളിൽ പിടിമുറുക്കുന്നതിനെ ഗൗരവമായി കാണണം. സ്ഥാപനങ്ങളിൽ ആന്റി റാഗിങ് സമിതികൾ രൂപവത്കരിക്കണം. നിയമങ്ങൾ കർശനമാകുമ്പോഴും അവ നടപ്പാക്കാൻ എടുക്കുന്ന കാലതാമസവും സംവിധാനങ്ങളുടെ നിഷ്ക്രിയത്വവും കുറ്റവാളികൾക്ക് ആത്മവിശ്വാസം പകരുകയാണെന്നും സംഗമം കൂട്ടിച്ചേർത്തു.


വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ഫെബ്രുവരി 23 ന് 'വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ ഫാമിലി കോൺഫറൻസിന്റെ പ്രചരണാർത്ഥമാണ് കുടുംബ സംഗമം സംഘടിപ്പിച്ചത്.
വിസ്ഡം യൂത്ത് കൊല്ലം ജില്ലാ പ്രസിഡന്റ്‌ അനസ് സ്വലാഹി, ഷൗക്കത്തലി സ്വലാഹി എന്നിവർ പ്രഭാഷണങ്ങൾ നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി സെയ്ദ് മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !