തിരുവനന്തപുരം: കോട്ടയം ഗവ. നേഴ്‌സിങ് കോളജിൽ നടന്ന അതിക്രൂരമായ റാഗിങിൽ കുറ്റക്കാർക്കെതിരെ ശക്തവും മാതൃകാപരവുമായ നടപടി സ്വീകരിക്കണമെന്ന് തിരുവനന്തപുരം എം.ഇ.എസ് ഹാളിൽ ചേർന്ന വിസ്‌ഡം സെൻട്രൽ യൂണിറ്റ് കുടുംബ സംഗമം ആവശ്യപ്പെട്ടു.
![]() |
വിസ്ഡം കുടുംബ സംഗമത്തിൽ വിസ്ഡം യൂത്ത് കൊല്ലം ജില്ലാ പ്രസിഡന്റ് അനസ് സ്വലാഹി മുഖ്യപ്രഭാഷണം നിർവഹിക്കുന്നു. |
ലഹരി മാഫിയകൾ നാൾക്കുനാൾ ക്യാമ്പസുകളിൽ പിടിമുറുക്കുന്നതിനെ ഗൗരവമായി കാണണം. സ്ഥാപനങ്ങളിൽ ആന്റി റാഗിങ് സമിതികൾ രൂപവത്കരിക്കണം. നിയമങ്ങൾ കർശനമാകുമ്പോഴും അവ നടപ്പാക്കാൻ എടുക്കുന്ന കാലതാമസവും സംവിധാനങ്ങളുടെ നിഷ്ക്രിയത്വവും കുറ്റവാളികൾക്ക് ആത്മവിശ്വാസം പകരുകയാണെന്നും സംഗമം കൂട്ടിച്ചേർത്തു.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ഫെബ്രുവരി 23 ന് 'വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ ഫാമിലി കോൺഫറൻസിന്റെ പ്രചരണാർത്ഥമാണ് കുടുംബ സംഗമം സംഘടിപ്പിച്ചത്. വിസ്ഡം യൂത്ത് കൊല്ലം ജില്ലാ പ്രസിഡന്റ് അനസ് സ്വലാഹി, ഷൗക്കത്തലി സ്വലാഹി എന്നിവർ പ്രഭാഷണങ്ങൾ നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി സെയ്ദ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.