കോഴിക്കോട്: ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ 'മവാസോ 2025' ലേക്ക് ശശി തരൂരിനും ക്ഷണം. എ.എ റഹീം എം.പിയും ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ സനോജും ദില്ലിയിൽ വെച്ച് നേരിട്ടാണ് തരൂരിനെ ക്ഷണിച്ചത്. മാർച്ച് ഒന്ന്, രണ്ട് തീയതികളിലായി തിരുവനന്തപുരത്താണ് പരിപാടി നടക്കുന്നത്.
സർക്കാറിന്റെ വ്യവസായ നയത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള തരൂരിന്റെ ലേഖനത്തെ കുറിച്ചുള്ള വിവാദങ്ങളും കോൺഗ്രസിന്റെ അതൃപ്തിയും തുടരുന്നതിനിടെയാണ് ഡിവൈഎഫ്ഐയുടെ നിർണായ രാഷ്ട്രീയ നീക്കം. സ്റ്റാർട്ട് അപ്പ് ആശയങ്ങൾ ചർച്ച ചെയ്യുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.
അതേസമയം, പങ്കെടുക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും ഈ രണ്ടു ദിവസങ്ങളിലും നേരത്തെ നിശ്ചയിച്ച പരിപാടികൾക്കായി യാത്ര ഉള്ളതിനാൽ 'മാവാസോ'യിൽ എത്തിച്ചേരാൻ സാധിക്കില്ല എന്ന് തരൂർ അസൗകര്യം അറിയിച്ചതായി എ.എ. റഹീം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഡി.വൈ.എഫ്.ഐയുടെ ഈ ഇടപെടലിനെയും തന്നെ ക്ഷണിക്കാൻ കാണിച്ച മനസ്സിനെയും തരൂർ അഭിനന്ദിച്ചതായും വികസന കാര്യത്തിൽ താൻ രാഷ്ട്രീയം നോക്കാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതായും ഫെയ്സ് ബുക്ക് പോസ്റ്റിൽ റഹീം പറഞ്ഞു.
കഴിഞ്ഞദിവസം ശശി തരൂരിന്റെ ലേഖനത്തെക്കുറിച്ച് ഹൈക്കമാൻഡ് ചർച്ച നടത്തിയതിന് പിന്നാലെയാണ് ഡി.വൈ.എഫ്.ഐയുടെ ക്ഷണം എന്നതും ശ്രദ്ധേയമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.