വാഷിങ്ടൻ: പനാമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വളരെ ശക്തമായ എന്തെങ്കിലും ഉടൻ സംഭവിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന നിർണായക ജലപാത ചൈനയ്ക്ക് നൽകിയിട്ടില്ലെന്നും കരാർ ലംഘനമാണ് നടന്നതെന്നും ട്രംപ് പറഞ്ഞു.
കനാൽ യുഎസിനു തിരികെ നൽകണമെന്ന ട്രംപിന്റെ ആവശ്യം പനാമ പ്രസിഡന്റ് ജോസ് റൗൾ മുലിനോയെ അറിയിച്ചു.
ചൈനയുടെ സ്വാധീനം പനാമ കനാലിനു ഭീഷണിയാകുമെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞിട്ടുണ്ടെന്നും അടിയന്തര മാറ്റങ്ങൾ ആവശ്യമാണെന്നും മാർക്കോ റൂബിയോ പനാമയെ അറിയിച്ചു.അതിനിടെ കനാലിന്റെ അധികാരം ഒരു ചർച്ചയിലൂടെയും കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ലെന്ന് മുലിനോ പറഞ്ഞു.
പനാമ കനാൽ ഏറ്റെടുക്കാനുള്ള ട്രംപിന്റെ പദ്ധതിക്കെതിരെ ഇതിനോടകം പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ചെന്നീസ് ഹച്ചിസൺ തുറമുഖ കമ്പനിയാണ് നിലവിൽ പനാമ കനാൽ നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.