മഹാരാഷ്ട്ര: ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് കടല്‍ വഴി മാതളനാരകത്തിന്റെ ആദ്യ പരീക്ഷണ കയറ്റുമതി വിജയകരം. ഓസ്ട്രേലിയയിലേക്കുള്ള മാതളനാരകം കയറ്റുമതി പ്രധാനമായും നടക്കുന്നത് വ്യോമഗതാഗതം വഴിയാണ്.എന്നാൽ വ്യോമ ചരക്കുനീക്കവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെലവ് കുറയ്ക്കുന്നതിനൊപ്പം ഇന്ത്യന്‍ ഉല്പന്നങ്ങളുടെ വിപണി പ്രവേശനം വിപുലീകരിക്കുന്നതിലെ നിര്‍ണായക ചുവടുവയ്പ്പാണ് ഈ പരീക്ഷണമെന്ന് വാണിജ്യ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
ഡിമാന്‍ഡ് വിലയിരുത്തുന്നതിനായി 2024 ജൂലൈയില്‍ ആദ്യത്തെ വ്യോമ കയറ്റുമതി നടന്നു. ഇത് കൂടുതല്‍ ചെലവാണെന്നുള്ള വിലയിരുത്തലിനെ തുടര്‍ന്നാണ് കടല്‍ വഴിയുള്ള ചരക്ക് നീക്കമെന്ന തീരുമാനത്തിലെത്തിയതെന്നും മന്ത്രാലയം വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ സോളാപൂര്‍ മേഖലയില്‍ നിന്ന് 5.7 മെട്രിക് ടണ്‍ പ്രീമിയം മാതളനാരകങ്ങള്‍ വഹിച്ചുകൊണ്ട് ആദ്യത്തെ ചരക്ക് കപ്പല്‍ 2024 ഡിസംബര്‍ 6 ന് ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട് 2025 ജനുവരി 13 ന് സിഡ്നിയില്‍ എത്തി. ഭഗവ ഇനത്തിന്റെ 6.56 മെട്രിക് ടണ്‍ മറ്റൊരു കയറ്റുമതി 2025 ജനുവരി 6 ന് ബ്രിസ്ബനിലും എത്തി.കാര്‍ഷിക, സംസ്കരിച്ച ഭക്ഷ്യ ഉല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റി (APEDA), അഗ്രോസ്റ്റാറിന്റെ INI ഫാംസ്, കേ ബീ എക്സ്പോര്‍ട്ട്സ് എന്നിവയുടെ സഹകരണത്തിലൂടെയാണ് ഈ കയറ്റുമതി സാധ്യമായത്. സിഡ്നി , ബ്രിസ്ബന്‍, മെല്‍ബണ്‍ എന്നിവിടങ്ങളില്‍ എത്തിയപ്പോള്‍ മാതളനാരകങ്ങള്ക്ക് വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്. ഇത് അധിക കയറ്റുമതിക്കുള്ള സാധ്യതയെ ചൂണ്ടികാണിക്കുന്നതാണെന്നും വാർത്താക്കുറിപ്പില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.