മുംബൈ: വ്യാജ ടിക്കറ്റുകളുമായി ട്രെയിനിൽ കയറിയാൽ ഇനിമുതൽ പിടിവീഴും. തട്ടിപ്പുകാരെ കണ്ടെത്താൻ പശ്ചിമ റെയിൽവേ ആപ് വികസിപ്പിച്ചു.ടിക്കറ്റിലെ വിവരങ്ങൾ റെയിൽവേ സിസ്റ്റത്തിലെ വിശദാംശങ്ങളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ ആപ്പിൽ തിരിച്ചറിയാം. റെയിൽവേ ജീവനക്കാർക്ക് ഉപയോഗിക്കുന്നതിനാണ് ആപ് വികസിപ്പിച്ചിരിക്കുന്നത്.
ലോക്കൽ ട്രെയിനിലും എസി ട്രെയിനിലും ദീർഘദൂര ട്രെയിനിലും വ്യാജ ടിക്കറ്റുമായി യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് നടപടി.ആദ്യഘട്ടത്തിൽ പരീക്ഷണാർഥത്തിൽ പദ്ധതി നടപ്പിലാക്കും. ടിക്കറ്റ് പരിശോധിക്കുന്ന ജീവനക്കാരുടെ മൊബൈലിലും ടാബിലും ആപ്പ് ഡൗൺലോഡ് ചെയ്യാൻ നിർദേശം നൽകി.ഘട്ടം ഘട്ടമായി ജീവനക്കാർക്ക് പരിശീലനവും നൽകുന്നുണ്ട്. ദീർഘദൂര ട്രെയിനുകളിലും ആപ്പ് ഉപയോഗിച്ചാകും ടിക്കറ്റ് പരിശോധനയെന്ന് പശ്ചിമ റെയിൽവേ വ്യക്തമാക്കി.
യാത്രക്കാരുടെ പരാതികൾ എളുപ്പം പരിഹരിക്കാനും കഴിയും.പരാതികൾ അതിവേഗം ട്രെയിനിനെ സംബന്ധിച്ച പരാതികൾ ജീവനക്കാർക്ക് പെട്ടെന്ന് റിപ്പോർട്ട് ചെയ്യാൻ സഹായിക്കുന്ന വിധത്തിലാണ് ആപ്പ് ക്രമീകരിച്ചിരിക്കുന്നത്.വൃത്തിഹീനമായ അന്തരീക്ഷത്തിലുള്ള ശുചിമുറികൾ, വെള്ളം ചോർച്ച തുടങ്ങിയ പ്രശ്നങ്ങൾ രേഖപ്പെടുത്താനും ഉടനടി പരിഹരിക്കാനും സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.