ജയ്പൂർ: രാജസ്ഥാനിലെ ചില സ്കൂളുകളിൽ ഉറുദു മാറ്റി പകരം സംസ്കൃതം മൂന്നാംഭാഷയായി പഠിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം. ഉറുദു അധ്യാപകർ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചാണ് ജോലി നേടിയതെന്ന ബി.ജെ.പി മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ചില സ്കൂളുകളിൽ ഉറുദു മാറ്റി സംസ്കൃതം കൊണ്ടു വന്നത്.
ജയ്പൂരിലെ മഹാത്മഗാന്ധി സർക്കാർ സ്കൂളിൽ മൂന്നാം ഭാഷയായി ഉറുദു നൽകുന്നത് നിർത്താൻ രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരുന്നു. ബിക്കാനീറിലെ ഹയർ സെക്കൻഡറി സ്കൂളിനും സമാനമായ ഉത്തരവ് ലഭിച്ചിരുന്നു.കഴിഞ്ഞ സർക്കാർ സംസ്കൃത ടീച്ചർമാരെ ഒഴിവാക്കി പകരം ഉറുദു അധ്യാപകരെ നിയമിക്കുകയായിരുന്നു. ഉറുദു ആർക്കും അറിയില്ല. ഉറുദു ഭാഷ പഠിക്കാൻ ആർക്കും താൽപര്യമില്ല.
അതുകൊണ്ട് ഉറുദു ടീച്ചർമാരുടെ പോസ്റ്റുകൾ ഒഴിവാക്കി പകരം കുട്ടികൾക്ക് ആവശ്യമുളള വിഷയം പഠിപ്പിക്കാൻ അധ്യാപകരെ നിയമിക്കണമെന്ന് ബി.ജെ.പി മന്ത്രി ജവഹർ സിങ് ബേദംആവശ്യപ്പെട്ടിരുന്നു. അതേസമയം, വിഷയത്തിൽ പ്രതിഷേധവുമായി ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ രംഗത്തെത്തി. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് മന്ത്രി ഉന്നയിച്ചതെന്നായിരുന്നു ഉറുദു ടീച്ചേഴ്സ് അസോസിയേഷന്റെ പ്രതികരണം. പല സ്കുളുകളിലും ഉറുദു പോസ്റ്റുകൾ ഇല്ലാതാക്കാനുള്ള തീരുമാനത്തിനെതിരെ കോൺഗ്രസ് എം.എൽ.എ റഫീഖും രംഗത്തെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.