വട്ടംകുളം ശ്രീ പരിയപ്പുറം ഭഗവതിക്ഷേത്രത്തിൽ ‘സോപാനാമൃതം 2025’ സംഗീതോത്സവം

വട്ടംകുളം : സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം സംഘടിപ്പിക്കുന്ന ‘സോപാനാമൃതം 2025’ പഞ്ചവാദ്യ സംഗീതോത്സവം വട്ടംകുളം ശ്രീ പരിയപ്പുറം ഭഗവതിക്ഷേത്ര പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി മാർച്ച് 2-ന് രാവിലെ 9.30 മുതൽ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് അരങ്ങേറുന്നു. ഈ പ്രത്യേക സംഗീതമേളയിൽ 51 കലാകാരന്മാരും കലാകാരികളും ചേർന്ന് അവതരിപ്പിക്കുന്ന സോപാന സംഗീതത്തിന്റെ അതിമനോഹരമായ സ്വരലഹരികൾ സൃഷ്ടിക്കും.

പരിപാടിയുടെ ഉദ്‌ഘാടനം കേരള സംഗീതനാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ നിർവഹിക്കും. പരിപാടിക്ക് സ്വാഗതസംഘം ചെയർമാൻ കുറുങ്ങാട്ട് വാസുദേവൻ നമ്പൂതിരി അധ്യക്ഷത വഹിക്കും. ജനറൽ കൺവീനർ വിജയൻ പരിയപ്പുറം സ്വാഗതം പറയും.

പ്രസിദ്ധമായ വാദ്യകലാപരിപാടിയായ സോപാനാമൃതം 2025-ൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നു. മുഖ്യപ്രഭാഷണം അഡ്വ. രാജേഷ് തലക്കശ്ശേരി നിർവഹിക്കും. തുടർന്ന്, അനുഗ്രഹ പ്രസംഗങ്ങൾ വിവിധ വാദ്യകലാ വിദഗ്ദ്ധർ നിർവഹിക്കും.

പ്രശസ്ത പഞ്ചവാദ്യഗുരു ശ്രീ കരിയന്നൂർ നാരായണൻ നമ്പൂതിരി, തന്ത്രശാസ്ത്രവിശാരദ് അണ്ടലാടി മനക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാട്, കലാശ്രീ ഡോ. ചെറുതാഴം കുഞ്ഞിരാമമാരാർ, മേളകലാരത്നം സന്തോഷ് കൈലാസ് എന്നിവരുടേതായ പ്രഭാഷണങ്ങൾ വാദ്യകലയുടെ മഹത്വം വ്യക്തമാക്കും.

സോപാനാമൃതം 2025-ൽ വിശിഷ്ടാതിഥികൾ ആയി വിവിധ കലാ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്നു. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ എടപ്പാൾ വിശ്വനാഥ്, സോപാനസംഗീത കലാകാരി ആനമങ്ങാട് ഗിരിജ ബാലകൃഷ്ണൻ, കഥാപ്രസംഗ കലാകാരി ഭാസുര, ഇടയ്ക്കൽ കലാകാരൻ സുജിത്ത് കോട്ടോൽ, സിനിമാനിർമ്മാതാവ് ചട്ടിക്കൽ മാധവൻ എന്നിവരുടെ സാന്നിധ്യം ഈ വേദിയെ സമ്പുഷ്ടമാക്കും.

ചടങ്ങിൽ പ്രദേശത്തെ പ്രമുഖ കലാ -സാംസ്‌കാരിക മേഖലയിലെ പ്രമുഖരെ ആദരിക്കും .

കലാശ്രീ ഡോ. ചെറുതാഴം കുഞ്ഞിരാമമാരാർ , മേളകലാരത്നം സന്തോഷ് കൈലാസ് , ശ്രീ. എടപ്പാൾ വിശ്വനാഥ് ,ശ്രീമതി. ഭാസുര ,ശ്രീമതി ആനമങ്ങാട് ഗിരിജ ബാലകൃഷ്ണ‌ൻ ,ശ്രീ സുജിത്ത് കോട്ടോൽ മുതലായ പ്രമുഖരെയാണ് ചടങ്ങിൽ ആദരിക്കുന്നത് .  

ശ്രീ. സി. രാമകൃഷ്‌ണൻ (പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്). ശ്രീ. എം.എ. നജീബ് (വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് ) . അഡ്വ. രാജഗോപാൽ മേനോൻ , : അഡ്വ. കെ.ടി. അജയൻ , ശ്രീ. പ്രകാശ് മഞ്ഞപ്ര, ശ്രീ. ഉണ്ണി ശുകപുരം, ശ്രീ. കെ.വി. ഉണ്ണികൃഷ്‌ണൻ മൂക്കുതല, ശ്രീ. അടാട്ട് വാസുദേവൻ, ശ്രീ. ഭാസ്‌കരൻ വട്ടംകുളം , ശ്രീ. മണികണ്ഠൻ ആനക്കര, ശ്രീ. വിനോദ് പരിയപ്പുറം (പ്രസിഡന്റ്, പരിയപ്പുറം ക്ഷേത്ര കമ്മിറ്റി) എന്നിവർ ആശംസയും. ശ്രീമതി. സൂര്യ ശശീന്ദ്രൻ (കോർഡിനേറ്റർ, സോപാനം പരിയപ്പുറം ശാഖ) നന്ദിപ്രകാശനവും നിർവഹിക്കും.   

വാദ്യകലയുടെ വരപ്രസാദവുമായി പതിനഞ്ചുവർഷത്തോളമായി പ്രവർത്തിക്കുന്ന സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യത്തിൻ്റെ കീഴിൽ നൂറുകണക്കിന് വിവിധ വാദ്യകലാകാരന്മാരാണ് പഠിച്ചിറങ്ങിയിട്ടുള്ളത് . ഇടക്ക . ചെണ്ട . മദ്ദളം , തിമില തുടങ്ങി നിരവധി വാദ്യോപകരണങ്ങളിൽ ആണ് ഇവിടെ ശിക്ഷണം നൽകുന്നത്.

കേരളത്തിന്റെ സമ്പന്നമായ താളവാദ്യ പാരമ്പര്യ സംരക്ഷണത്തിനും പ്രചരണത്തിനും പ്രതിജ്ഞാബദ്ധമായ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം, പഞ്ചവാദ്യ കലയുടെ മഹത്വം പുതുതലമുറകൾക്ക് കൈമാറുന്നതിനായി നിരന്തര പരിശ്രമം നടത്തിവരുന്നു . ഒരു സമഗ്ര വാദ്യകലാ പഠനകേന്ദ്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ശക്തിപ്പെടുത്തുകയാണ് സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം .

വാദ്യകലാപ്രേമികൾക്കായി സമർപ്പിക്കുന്ന ഈ സോപാന സംഗീത വിരുന്ന് കലാ ആസ്വാദകന്മാർക്കുള്ള നവ്യാനുഭവമായിരിക്കും . ഈ മഹത്തായ പരിപാടിയുടെ വിജയത്തിനായി എല്ലാവരുടെയും സാന്നിധ്യവും സഹകരണവും അഭ്യർത്ഥിന്നതായി സംഘാടകർ അഭ്യർത്ഥിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !