മലപ്പുറം:പ്രമുഖ പാന ആശാനായ ശ്രീ ആലങ്കോട് കുട്ടൻ നായർ അന്തരിച്ചു. ഫെബ്രുവരി 23 ശനിയാഴ്ച ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന് (ഫെബ്രുവരി 25) ഉച്ചയോടെ അന്ത്യം സംഭവിച്ചു.
പിതാവ് ഗോവിന്ദൻ നായരിൽ നിന്ന് കൈമാറിയ പാന എന്ന അനുഷ്ഠാനകലയെ സംരക്ഷിക്കുകയും അതിന്റെ പരമ്പരാഗത രൂപം നിലനിർത്തുകയും ചെയ്യുന്നതിൽ ആലങ്കോട് കുട്ടൻ നായർ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
വള്ളുവനാട്ടിലെ സമൃദ്ധമായ കലാരൂപങ്ങളിൽ ഒന്നായ പാന, കാലത്തിന്റെ ഒഴുക്കിൽ പെട്ട് അന്യംനിന്നു പോകാതെ , അതിന്റെ യഥാർത്ഥ ആഖ്യാനപാരമ്പര്യം നിലനിറുത്തുന്നതിൽ കുട്ടൻ നായർ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി.
ക്ഷേത്രകലാരൂപങ്ങളുമായി അടുത്ത കുട്ടൻ നായർ ചെറുപ്പത്തിലേ ചെണ്ടവാദ്യത്തിൽ കഴിവ് തെളിയിച്ചിരുന്ന ഒരു നിപുണ കലാകാരൻ ആയിരുന്നു. പാനപാട്ടും അനുബന്ധ അനുഷ്ഠാനങ്ങളും അതിന്റെ ഭൗതികവും ആത്മീയവുമായ ഗൗരവത്തോടെ പരിപോഷിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ സംഭാവന ഏറെ വിലമതിക്കത്തക്കതാണ്.
വാദ്യകലാകാരന്മാരായ ആലങ്കോട് മണികണ്ഠൻ , ആലങ്കോട് സന്തോഷ് , അനിൽകുമാർ , സന്ധ്യ , മിനി എന്നിവരാണ് മക്കൾ .പാന എന്ന അനുഷ്ഠാനകലയുടെ മഹത്വം അണഞ്ഞുപോകാതെ നിലനിർത്തിയ ഒരു പ്രഗത്ഭ കലാഗുരുവിന്റെ വിടവാങ്ങൽ നാടിന്റെ സാംസ്കാരിക മേഖലയ്ക്ക് വലിയ നഷ്ടമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.